ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി തവയുമായി ഭക്ഷ്യമേള
BY kasim kzm11 April 2018 3:47 AM GMT
kasim kzm11 April 2018 3:47 AM GMT
കോഴിക്കോട്: കാലിക്കറ്റ് ഫുഡ് ക്ലബ് സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് 12 മുതല്‍ 15 വരെ ബീച്ച് ഓപണ്‍ സ്‌റ്റേജിന് മുന്‍വശത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാല് മുതല്‍ 10 വരെ നടക്കുന്ന മേളയില്‍ തെക്കെപുറം വിഭവങ്ങള്‍, തലശ്ശേരി പലഹാരങ്ങള്‍, വിവിധതരം കേക്കുകള്‍, വൈവിധ്യമായ ചായകള്‍, നാനാതരം പത്തിരികള്‍, ബിരിയാണികള്‍ തുടങ്ങിയവ രുചിക്കാനാവും.
തോണിയില്‍ നിരത്തിവച്ച മല്‍സ്യങ്ങളില്‍ നിന്ന് ഇഷ്ടപ്പെട്ടവ അവിടെ വച്ച് തന്നെ പൊരിച്ച് തിന്നാന്‍ സൗകര്യമുണ്ടായിരിക്കും. കേക്ക് ഫെസ്റ്റില്‍ പൊട്ടിക്കരയുന്ന കേക്ക് മുതല്‍ ഐസ്‌ക്രീം കേക്ക് വരെ അണിനിരക്കും. പുകയുന്ന ഐസ്‌ക്രീം, പൊരിച്ച ഐസ്‌ക്രീം, ചക്ക, സീതപ്പഴം തുടങ്ങിയ വിവിധതരം പഴങ്ങളുടെ ഐസ്‌ക്രീമുകളും ഫെസ്റ്റിലുണ്ടാവും.
പുതുമയാര്‍ന്നതും വ്യത്യസ്തമായതുമായ ഇരുപത്തിനാലോളം സ്റ്റാളുകള്‍ മേളയിലുണ്ടാവും. പ്രമുഖ കാര്‍ട്ടൂണിസ്റ്റും ഗിന്നസ് റെക്കോര്‍ഡ് ഉടമയുമായ എം ദിലീഫ് രൂപകല്‍പ്പന ചെയ്ത ആറ് മീറ്ററോളം വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി തവ മേളയില്‍ പ്രദര്‍ശിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ സുബൈര്‍ കൊളക്കാടന്‍, റമീസ് അലി, എച്ച്എച്ച് മസൂദ്, ഹബീബ് റഹ്മാന്‍, കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ് പങ്കെടുത്തു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT