Flash News

ലോകത്താദ്യമായി യന്ത്രമനുഷ്യനു സൗദി അറേബ്യ പൗരത്വവും പാസ്‌പോര്‍ട്ടും നല്‍കി

ലോകത്താദ്യമായി യന്ത്രമനുഷ്യനു സൗദി അറേബ്യ പൗരത്വവും പാസ്‌പോര്‍ട്ടും നല്‍കി
X


കെ പി എ അലി
ദമ്മാം: ലോകത്ത് ആദ്യമായി യന്ത്രമനുഷ്യന് പൗരത്വവും പാസ് പോര്‍ട്ടും നല്‍കി സൗദി അറേബ്യ പുതിയ ചരിത്രം കുറിച്ചു. ലോകത്തില്‍ തന്നെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കാവുന്ന വന്‍ വികസന പദ്ധതി  ന്യൂം സിറ്റിയെ കുറിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ റിയാദില്‍ നടന്ന ചടങ്ങിലാണ് ലോകത്തിന് തന്നെ വിസ്മയം തീര്‍ത്ത് സോഫിയ എന്ന യന്ത്രമനുഷ്യനു പൗരത്വവും പാസ് പോര്‍ട്ടും നല്‍കിയതായി ചരിത്രപരമായ  പ്രഖ്യാപനം നടത്തിയത്.
തലമൊട്ടയിടിച്ച വനിതയെ പോലെ പ്രത്യക്ഷപ്പെട്ട  സോഫിയ 60ല്‍ പരം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി സംസാരിക്കുകയും സംശങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. മാത്രമല്ല സദസ്സില്‍ നിന്നു ഉയര്‍ന്ന നര്‍മം കലര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി കൊടുത്ത്  പൊട്ടിചിരിക്കുകയും ചെയ്തു. സന്തോഷവും ദു:ഖവും പ്രതീക്ഷയും നിരാശയുമല്ലാം സോഫിയയുടെ മുഖത്തും പ്രകടമായത് സദസിലുള്ളവരെ  ആശ്ചര്യപ്പെടുത്തി.
ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ് ഹബ്ബായി മാറുന്ന ന്യൂം പ്രജക്റ്റില്‍ റോബോട്ടുകള്‍ക്കു വലിയ സ്ഥാനമായിരിക്കും. ലോകത്തിനു വേണ്ട റോബോട്ടുകള്‍ ഇവിടെ നിര്‍മിക്കും. അന്താരാഷ്ട്ര തലത്തില്‍ ലഭ്യമാവുന്ന എല്ലാ ആധുനിക സാങ്കേതിവിദ്യയും മറ്റു സൗകര്യങ്ങളും ന്യൂം സിറ്റിയില്‍ ലഭ്യമാക്കും. നിരവധി തവണ ചിന്തിക്കുകയും പഠിക്കുകയും ചെയ്ത ശേഷമാണ് രാജ്യത്തിന്റെ അഭിമാന പദ്ധതിയായി ലോകത്തിനു സമര്‍പിക്കാന്‍ പോവുന്ന പ്രോജക്ടിന് നാമകരണം ചെയ്തത്. 2015ല്‍ തന്നെ ലോകത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വാണിജ്യ ഹബ്ബ് സൗദിയില്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നെന്ന്  കിരീടവകാശി പറഞ്ഞു. സൗദിയിലെ മുഴുവന്‍ ജനങ്ങള്‍ക്കു ജീവിക്കുന്നതിന്  വരുമാനം കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന പദ്ധതിക്കു വേണ്ടി 2016ല്‍ തന്റെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതിക്കു രൂപം നല്‍കിയിരുന്നു. 2020ല്‍ ജനങ്ങള്‍ ന്യൂം സിറ്റിയിലേക്കു സഞ്ചരിച്ചു തുടങ്ങും. 2020ലും 21ലും ഇവിടെ ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും തുറക്കും. 2025ല്‍ പദ്ധതി ലോകത്തിനു തുറന്നു കൊടുക്കും. മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും സന്ദര്‍ശനം നടത്തുന്നവര്‍ക്കും നിയമങ്ങള്‍ ലഘൂകരിക്കും. സ്വദേശികള്‍ക്കു മാത്രമല്ല ആയിരകണക്കിനു വിദേശികള്‍ക്കും ഇവിടെ ജോലി ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തില്‍ അറിയപ്പെടുന്ന നൂറില്‍ പരം വരുന്ന ഉപദേശകരെയാണ് പദ്ധതിയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it