Flash News

ലോകകപ്പ് യോഗ്യതാ മല്‍സരം: ഗാരെത് ബെയ്ല്‍ കളിക്കില്ല



കാര്‍ഡിഫ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കറും വെയ്ല്‍സ് ടീമംഗവുമായ ഗാരെത് ബെയ്‌ലിന് ലോകകപ്പ് യോഗ്യതാ മല്‍സരം നഷ്ടമാവും. പേശീവലിവിന്റെ ചികില്‍സ ഇതുവരെ പൂര്‍ത്തിയാവാത്തതിനാല്‍ ഗാരെത് ബെയ്ല്‍ കളിക്കാനുണ്ടാവില്ലെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് വെയ്ല്‍സ് (എഫ്എഡബ്ല്യൂ) അറിയിച്ചു. ജോര്‍ജിയ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കെതിരേ ഈയാഴ്ചയാണ് വെയ്ല്‍സിന്റെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍. ഈ മാസം ആറിനും ഒമ്പതിനുമാണ് നിര്‍ണായക മല്‍സരങ്ങള്‍. കഴിഞ്ഞ ചൊവ്വാഴ്ച ഡോര്‍ട്മുണ്ടിനെതിരായ റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തിലാണ് ബെയ്‌ലിന് പേശീവലിവ് അനുഭവപ്പെട്ടത്. പരിക്ക് സാരമല്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും എസ്പാന്യോളിനെതിരായ കഴിഞ്ഞ മല്‍സരത്തിലും ബെയ്ല്‍ കളിച്ചില്ല. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ബെയ്ല്‍ ആരോഗ്യം വീണ്ടെടുത്തില്ലെന്നും എഫ്എഡബ്ല്യൂ അറിയിച്ചു.
Next Story

RELATED STORIES

Share it