ലോകകപ്പില്‍ ഉത്തേജക പരിശോധന നടത്തും: ഐസിസി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഐസിസി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍) ഉത്തേജക പരിശോധന നടത്തുംം. ടൂര്‍ണമെന്റ് ഡയറക്ടര്‍ എം വി ശ്രീധറാണ് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഉത്തേജക പരിശോധന നടത്തിവരുന്നുണ്ട്. ഈ ലോകകപ്പിലും ഇതില്‍ മാറ്റമുണ്ടാവില്ലെന്നു ശ്രീധര്‍ പറഞ്ഞു. അടുത്ത കാലത്തുണ്ടായ ഉത്തേജക വിവാദങ്ങള്‍ കായികലോകത്തെ ഞെട്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാ ട്ടി.
റഷ്യയുടെ വനിതാ ടെന്നിസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയാണ് ഏറ്റവും അവസാനമായി ഉത്തേജക പരിശോധനയില്‍ കുടുങ്ങിയത്.
''2011ലാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഉത്തേജക പരിശോധന ആരംഭിച്ചത്. മറ്റു കായിക ഇനങ്ങള്‍ക്ക് സ്വന്തമായി ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) തന്നെയുണ്ട്. എന്നാല്‍ ഐസിസി വാഡയുടെ ഭാഗമല്ല. 2011ലെ ഏകദിന ലോകകപ്പ്, 2012, 14 വര്‍ഷങ്ങളിലെ ട്വന്റി ലോകകപ്പ് എന്നിവയില്‍ താരങ്ങളെ ഉത്തേജകപരിശോധയനക്ക് വിധേയരാക്കിയിരുന്നു. പരിശീലനസെഷനുകളില്‍പ്പോലും പരിശോധന നടന്നിട്ടുണ്ട്. 2012 ല്‍ ശ്രീലങ്കയില്‍ നടന്ന ട്വന്റി ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ടീം പരിശോധനയ്ക്കു വിധേയരാവുന്നുണ്ട്''- ശ്രീധര്‍ വിശദമാക്കി.
Next Story

RELATED STORIES

Share it