ernakulam local

ലൈസന്‍സുള്ളയാളെത്തി; പാപ്പി വീണ്ടും ഓടി



മട്ടാഞ്ചേരി: ലൈസന്‍സുള്ള സ്രാങ്ക് എത്തിയതിനെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി—വൈപ്പിന്‍ ഫെറിയില്‍ സര്‍വീസ് നടത്തുന്ന പാപ്പി ബോട്ട് വീണ്ടും ഓടി തുടങ്ങി. പാപ്പി ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലിസ് പാപ്പിയുടെ ഓട്ടം തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ലൈസന്‍സുള്ള സ്രാങ്കിനെ എത്തിച്ച് ബോട്ട് ഓട്ടം തുടങ്ങുകയായിരുന്നു. നഗരസഭ നേരിട്ട് നടത്തുന്ന സര്‍വീസില്‍ ബോട്ട് ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സില്ലായെന്ന് കണ്ടെത്തിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ദിനംപ്രതി നൂറ് കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന കപ്പല്‍ ചാലിലൂടെയുള്ള സര്‍വീസില്‍ നഗരസഭ തികഞ്ഞ അലംഭാവം കാണിച്ചതിന്റെ ഉദാഹരണമാണ് ലൈസന്‍സ് പോലുമില്ലാത്തയാള്‍ ബോട്ട് ഓടിക്കാനിടയാക്കിയതെന്നാണാക്ഷേപമുയര്‍ന്നിരിക്കുന്നത്. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ഇത്തരം സാഹസിക ഓട്ടം വലിയ പ്രത്യാഘാതത്തിനിടയാക്കും. പോലിസ് പരിശോധന നടത്തിയില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഈ ഓട്ടം തുടര്‍ന്നേനേ. പോലിസ് കര്‍ശന നിരീക്ഷണം തുടരുമെന്നറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it