Pathanamthitta local

ലൈഫ് മിഷന്‍ പദ്ധതി: ജില്ലയില്‍ 267 വീടുകള്‍ പൂര്‍ത്തീകരിച്ചു

പത്തനംതിട്ട: ലൈഫ്മിഷന്‍ പദ്ധതി സംബന്ധിച്ച ബ്ലോക്ക്‌നഗരസഭാതല പരിശീലനം നാളെ മുതല്‍ ജില്ലയില്‍ ആരംഭിക്കും. ജില്ലയിലെ എല്ലാ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പദ്ധതിയയെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ  പറഞ്ഞു.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ബ്ലോക്ക് പഞ്ചായത്തുകള്‍, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം. ലൈഫ്മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുന്നതിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ഒന്നാംഘട്ടമായി മാര്‍ച്ച് 31 നകം   പൂര്‍ത്തീകരിക്കാത്ത 1504 ഭവനങ്ങളുടെ പൂര്‍ത്തീകരണംനടക്കും. ഇതുവരെ 267 വീടുകള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതായി ലൈഫ് മിഷന്‍ കണ്‍വീനറായ ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു. വീടുകളുടെ പൂര്‍ത്തീകരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പരിശീലനത്തില്‍ നല്‍കും.
ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടും ഭൂരഹിത ഭവന രഹിതര്‍ക്ക് ക്ലസ്റ്റര്‍ വീടുകളും ഭവന സമുച്ചയങ്ങളും നിര്‍മ്മിച്ചു നല്‍കാനാണ് ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഭവന സമുച്ചയങ്ങളോടനുബന്ധിച്ച് ജീവനോപാധികളും ലഭ്യമാക്കും.
Next Story

RELATED STORIES

Share it