Kottayam Local

ലൈഫ് മിഷന്‍: കെട്ടിട സമുച്ചയങ്ങള്‍ക്ക് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം

ഈരാറ്റുപേട്ട: സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കായി ലൈഫ്മിഷനിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് കുറഞ്ഞത് 50 സെന്റ് ഭൂമി കണ്ടെത്തണമെന്ന് നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ലൈഫ്മിഷന്‍ നിര്‍ണയിച്ചു.
തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റ് പരിധിയില്‍ വരുന്നതോ, വനഭൂമിയോ, തീരദേശ നിയന്ത്രണമുള്ളതോ ആയ ഭൂമി നിര്‍മാണത്തിന് വാങ്ങാന്‍ പാടില്ല. വാങ്ങുന്ന ഭൂമിയിലേക്ക് റോഡ് സൗകര്യവും കുടിവെള്ളവും ഉറപ്പ് വരുത്തണം. റോഡിന് അഗ്‌നി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട വീതിയുണ്ടാവണം.
ആശുപത്രി, സ്‌കൂള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 5 കിലോമീറ്റര്‍ ചുറ്റളവിലാവണം ഭൂമി കണ്ടെത്തേണ്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിച്ച് നിര്‍മാണം നടത്താന്‍ പറ്റുന്ന സ്ഥലമായിരിക്കണം. റോഡ് വികസനം അടക്കം പദ്ധതികള്‍ക്ക് ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത ഭൂമി ആയിരിക്കണം. ഒറ്റപ്പെട്ട സ്ഥലമെന്ന പ്രതീതിയില്ലാത്തയിടമാണ് കണ്ടെത്തേണ്ടത്.
തദ്ദേശസ്ഥാപനം കണ്ടെത്തുന്ന സ്ഥലത്തിന് ഉന്നത തലസമിതിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ കെട്ടിട നിര്‍മാണം അനുവദിക്കുകയുള്ളൂ. ജില്ലാ ടൗണ്‍ പ്ലാനര്‍, ജില്ലാ പഞ്ചായത്തിലെ എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, തദ്ദേശസ്ഥാപനത്തിലെ എന്‍ജിനിയര്‍, സെക്രട്ടറി, ലൈഫ്മിഷന്‍ ജില്ലാതല എന്‍ജിനിയര്‍, കോ-ഓഡിനേറ്റര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഉന്നതതല സമിതി.
Next Story

RELATED STORIES

Share it