Flash News

ലൈഫ് പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്‍കി



തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് ഭവനപദ്ധതിയുടെ പൂര്‍ത്തീകരണത്തിനു സൗജന്യമായി സ്ഥലം നല്‍കി രാജന്‍ തോമസ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ തിടനാട് ഗ്രാമപ്പഞ്ചായത്തിലുള്ള രാജന്‍ തോമസ് മാളിയേക്കലാണു തന്റെ പേരിലുള്ള 1 ഏക്കര്‍ 67 സെന്റ് സ്ഥലം സൗജന്യമായി നല്‍കാനുള്ള സമ്മതപത്രവും ആധാരത്തിന്റെ പകര്‍പ്പും പി സി ജോര്‍ജ് എംഎല്‍എ മുഖേന സര്‍ക്കാരിന് കൈമാറിയത്. ഭാര്യ സാലിയുടെ ഓര്‍മയ്ക്കു വേണ്ടിയാണ് ഈ സ്ഥലം സര്‍ക്കാരിനു ദാനംചെയ്യുന്നതെന്നും സ്ഥലം ഏറ്റെടുക്കാനുള്ള തുടര്‍നടപടികള്‍ സര്‍ക്കാരിനു ചെയ്യാവുന്നതാണെന്നും രാജന്‍ തോമസ് പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി അതത് നിയോജകമണ്ഡലങ്ങളില്‍ ഭൂമി കണ്ടെത്തി നല്‍കാന്‍ എല്ലാ നിയമസഭാ സാമാജികരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യത്തെ ഭൂമി കൈമാറ്റമാണു നടന്നത്.
Next Story

RELATED STORIES

Share it