ലൈംഗിക പീഡനം: ആര്‍ കെ പച്ചൗരിക്കെതിരേ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ടെറി മുന്‍ മേധാവി ആര്‍ കെ പച്ചൗരിക്കെതിരേ കോടതി കുറ്റം ചുമത്തി. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള മറ്റു ചില കുറ്റങ്ങളില്‍ നിന്ന് അദ്ദേഹത്തെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ചാരു ഗുപ്ത ഒഴിവാക്കി.
2015 ഫെബ്രുവരി 13നാണ് പച്ചൗരിക്കെതിരേ പോലിസ് കേസെടുത്തത്. 1400 പേജിലേറെ വരുന്ന കുറ്റപത്രം ഡല്‍ഹി പോലിസ് സമര്‍പ്പിച്ചത് 2016 മാര്‍ച്ച് ഒന്നിനായിരുന്നു.

Next Story

RELATED STORIES

Share it