kannur local

ലേബര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പിടിക്കാന്‍ സിപിഎം നീക്കം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് മുതലെടുക്കാന്‍ സിപിഎം രംഗത്ത്. വിഭാഗീയത രൂക്ഷമായതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ലേബര്‍ ലേബര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണം പിടിക്കാന്‍ സിപിഎം നീക്കം തുടങ്ങി.
പഞ്ചായത്തിലെ ഭരണമാറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി കെ ദാമോദരന്‍ മാസ്റ്റര്‍, ഐഎന്‍ടിയുസി നേതാവ് തോമസ് കുഴിമറ്റം, കാക്കേഞ്ചാല്‍ ലേബര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ജനശ്രീ മിഷന്‍ കോ-ഓഡിനേറ്ററുമായ പി ആര്‍ വിജയനും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സൊസൈറ്റി പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേക്കേറിയതോടെയാണ് സൊസൈറ്റി ലക്ഷ്യമാക്കി സിപിഎം നേതൃത്വം അണിയറനീക്കം ശക്തമാക്കിയത്.
ഒരു ബ്രാഞ്ചില്‍നിന്ന് പുതുതായി 10 പേര്‍ക്ക് മെംബര്‍ഷിപ് നല്‍കാനാണു പാര്‍ട്ടിയുടെ നിര്‍ദേശം. ഇതുപ്രകാശം ഇന്നലെ 600ഓളം പുതിയ മെംബര്‍മാരെ ചേര്‍ത്തു. 210 രൂപയുടെ ഓഹരിയാണ് ഒരുഅംഗം എടുക്കേണ്ടത്.
അതിനിടെ, കോണ്‍ഗ്രസ് അനുഭാവികള്‍ കൂട്ടത്തോടെ സൊസൈറ്റിയില്‍നിന്ന് ഡെപോസിറ്റുകള്‍ പിന്‍വലിക്കാന്‍ തുടങ്ങി. ഇത് സൊസൈറ്റിയുടെ നിലനില്‍പ്പിനെ തന്നെ ഭീഷണിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it