World

ലിത്വാനിയയും റുമാനിയയും കുറ്റക്കാരെന്ന് യൂറോപ്യന്‍ കോടതി

സ്ട്രാസ്ബര്‍ഗ് (ഫ്രാന്‍സ്):  അല്‍ഖാഇദ പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന രണ്ട് പേരെ പീഡിപ്പിക്കാന്‍ സിഐഎ—ക്ക് തടങ്കല്‍പ്പാളയങ്ങള്‍ അനുവദിച്ചതിലൂടെ ലിത്വാനിയയും റുമാനിയയും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി.
2001 സപ്തംബറിലെ വേള്‍ഡ് ട്രേഡ്് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അബു സുബയ്ദ, അബ്ദുല്‍റഹീം അല്‍ നാഷിരി എന്നിവരെ യുഎസ് പിടികൂടി പീഡിപ്പിച്ച കേസിലാണ് കോടതി വിധി. ലിത്വാനിയയിലും റുമാനിയയിലും സിഐഎ ഇവരെ രഹസ്യ തടവുകാരായി പാര്‍പ്പിച്ചിരുന്നു. അബു സുബയ്ദ, അബ്ദുല്‍ റഹീം അല്‍ നാഷിരി എന്നിവര്‍ക്കു നഷ്ടപരിഹാരമായി 1,70,000 ഡോളര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇരുരാജ്യങ്ങളും യൂറോപ്യന്‍ യൂനിയന്റെ പീഡനവിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതായും കോടതി കണ്ടെത്തി. ഇരുവരും ഇപ്പോള്‍ ക്യൂബയിലെ ഗ്വണ്ടാനമോ തടവറയിലാണ്്.
ഫലസ്തീന്‍ വംശജനായ അബു സുബയ്ദ 2005-2006 കാലത്ത് ലിത്വാനിയയിലെ തടങ്കല്‍ കേന്ദ്രത്തില്‍ ക്രൂരമായ പീഡനത്തിനിരയായിരുന്നു. അല്‍ നാഷിരി 2000ത്തില്‍ യമനില്‍ യുഎസ്എസിന്റെ മിസൈല്‍ തകര്‍ക്കാന്‍ ശേഷിയുള്ള കപ്പലിനു നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണെന്നാണു യുഎസിന്റെ ആരോപണം. 2003 മുതല്‍ 2005 വരെയാണ് റുമാനിയയിലെ തടങ്കല്‍ കേന്ദ്രത്തില്‍ അല്‍ നാഷിരിയെ പീഡിപ്പിച്ചത്. ഇവിടെ വച്ച് മൃഗീയമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it