"അടിയന്തര സാഹചര്യമില്ല"-ലാവ്ലിന് ഹരജി ഹൈക്കോടതി മാറ്റിവച്ചു
BY swapna en25 Feb 2016 10:00 AM GMT
X
swapna en25 Feb 2016 10:00 AM GMT
[related]
കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസ് ഹൈക്കോടതി രണ്ടുമാസത്തേക്ക് മാറ്റിവച്ചു. ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. 2000 മുതലുള്ള റിവിഷന്‍ ഹരജികള്‍ കെട്ടികകിടക്കുന്നുണ്ട്. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്ക്ക്് ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് കേസ് മാറ്റിവച്ചത്.
ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ റിവിഷന്‍ ഹരജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.സിബിഐ ഉള്‍പ്പെടെ നല്കിയ ഹരജികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചില്‍ കേസ് പരിഗണനയ്ക്കെത്തിയത്. ഫെബ്രുവരി അവസാന വാരം കേസ് കേള്‍ക്കാമെന്നാണ് സര്‍ക്കാരിന്റെ ഹരജിയില്‍ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നത്. സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ലാവ്ലിന് ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായിക്കും ഉദ്യോഗസ്ഥരായ മറ്റ് പ്രതികള്‍ക്കുമെതിരേ തെളിവുണ്ടായിട്ടും അതു പരിഗണിക്കാതെയാണ് കുറ്റവിമുക്തരാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT