kozhikode local

ലഹരി വില്‍പന സജീവം ; ശക്തമായ നടപടികളുമായി അധികൃതര്‍



കുറ്റിക്കാട്ടൂര്‍: ഗ്രാമീണ മേഖലകളിലും ലഹരി ഉല്‍പന്നങ്ങള്‍ സജീവം. നേരത്തെ കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നുകളോടാണ് ആളുകള്‍ക്ക് താല്‍പര്യമുണ്ടായിരുന്നതെങ്കില്‍ കാലം മാറിയതോടെ കൃത്രിമ മയക്കു മരുന്നിനോടാണ് യുവതലമുറയ്ക്ക് ആഭിമുഖ്യം. വന്‍ വിലയുള്ള മെഥലിന്‍  ഡയോസിഫിനെ തൈലാമിന്‍ (എംഡിഎംഎ) എല്‍എസ്ഡി തുടങ്ങിയ മരുന്നുകള്‍, നൈടോസ്പാം ഡ്രഗ്‌സ് സ്റ്റാമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന ലേസര്‍ജിക് ആസിഡ് 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ലഹരി നല്‍കാന്‍ കഴിയുമെന്നാണ് പറയുന്നത്. മരുന്നുകളും ഗുളികകളും നാട്ടിന്‍പുറങ്ങളില്‍ പോലും വില്‍പനക്കെത്തുന്നുണ്ട്. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ലഭിക്കാത്തതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഏജന്റുമാര്‍ വഴി എത്തുന്നത്. സ്‌കൂള്‍, കോളജ്, പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികള്‍ മാത്രമല്ല പെണ്‍കുട്ടികളും മയക്കു മരുന്നു ഉപയോഗിക്കുന്നതില്‍ പിന്നിലല്ലെന്നാണ് അധികൃതര്‍ പറയുന്നത്. 20-30 വയസ്സിനിടയിലുള്ളവരാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഫെയ്‌സ് ബുക്ക്, വാട്‌സ്ആപ് വഴിയും മറ്റു കോഡ് ഭാഷകളിലുമാണ് ഇരകളെ കണ്ടെത്തുന്നത്. മയക്കു മരുന്ന് ഗുളികകളുടെ വ്യാപനം തടയുന്നതിന് അധികൃതര്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോള്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it