ernakulam local

ലഹരി വിരുദ്ധ ക്ലബ്ബുകള്‍ സജീവമാകണം: ഋഷിരാജ് സിങ്



കളമശ്ശേരി: കോളജുകളിലും സ്‌കൂളുകളിലും പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബുകള്‍ കാര്യക്ഷമമാക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ ലഹരിവര്‍ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി എക്‌സൈസ് വകുപ്പ് സ്‌കൂള്‍, കോളജുകളിലെ ലഹരി വിരുദ്ധ ക്ലബുകളിലെ കണ്‍വീനര്‍മാര്‍ക്കും ഭാരവാഹികള്‍ക്കുമായി കളമശ്ശേരി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ ക്ലബ്ബുകള്‍ കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായില്ലന്നും അതിന് അധ്യാപകരുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കുളുകളില്‍ ലഹരിയുടെ ഉപയോഗം ഉണ്ടെന്ന് ചുണ്ടിക്കാണിച്ച് 16 മാസത്തിനിടയില്‍ രണ്ട് ടീച്ചര്‍മാര്‍ ആണ് തന്നെ വിളിച്ചതെന്നും ഇതിനായി പ്രധാന അധ്യാപകരും പ്രിന്‍സിപ്പല്‍മാര്‍ അടങ്ങുന്നവര്‍ വാട്ട്‌സപ്പ് ഗ്രൂപ്പ് ഉണ്ടെങ്കിലും തനിക്ക് ഇതുവരെ ഒരു സന്ദേശവും ലഭിച്ചിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. 16 മാസം കൊണ്ട് 600 ടണ്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി കമ്മിഷണര്‍ പറഞ്ഞു. 16 മാസത്തിനിടയില്‍ 31,000 വ്യാജമദ്യ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എക്‌സൈസ് വകുപ്പ് വിവിധ കുറ്റത്തിന് ഒരു ലക്ഷത്തി ഇരുപതിനായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു. നേരത്തെ നടന്ന ഉദ്്ഘാടന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സിപീറ്റര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി എ സന്തോഷ്, എക്‌സൈസ് ജോ. കമ്മിഷണര്‍ പി കെ മനോഹരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it