wayanad local

ലഹരിവേട്ട ; 'ബ്രൂണോ' പണി തുടങ്ങി



സുല്‍ത്താന്‍ ബത്തേരി: കഞ്ചാവടക്കമുള്ള നിരോധിത മയക്കുമരുന്നു വേട്ടയ്ക്ക്് പോലിസ് സേനയ്ക്ക് കൂട്ടായി 'ബ്രൂണോ' എത്തി. ജില്ലയിലെ നാര്‍കോട്ടിക് സെല്ലിലേക്കാണ് ഒരു വയസ്സുള്ള ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായ എത്തിയത്. കഞ്ചാവ്, പാന്‍മസാലകള്‍ എന്നിവ മണത്ത് കണ്ടുപിടിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവനാണ് ബ്രൂണോ. രണ്ടുദിവസം മുമ്പാണ് ഹരിയാനയിലെ ഐടിപിടിയില്‍ നിന്നു പരീശീലനം പൂര്‍ത്തിയാക്കിയ ബ്രൂണോയെ ജില്ലയിലെത്തിച്ചത്്. ആദ്യ ഉദ്യമത്തില്‍ തന്നെ നിരോധിത പാന്‍മസാലകള്‍ വിറ്റിരുന്ന സുല്‍ത്താന്‍ ബത്തേരി പഴയ ബസ്‌സ്റ്റാന്റിലെ കച്ചവടക്കാരനെ പിടികൂടുകയും ചെയ്തു. ബീനാച്ചി താഴത്തെപുരയില്‍ അസീസാണ് അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിരവധി സ്ഥലങ്ങളില്‍ ബ്രൂണോ പരിശോധന നടത്തി. പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലാണ് ബ്രൂണോയുടെ താമസം. ബ്രൂണോ കൂടിയെത്തിയതോടെ ജില്ലയില്‍ ഡോഗ് സ്‌ക്വാഡില്‍ നായകളുടെ എണ്ണം അഞ്ചായി. ചാള്‍സ്, സുനില്‍കുമാര്‍ എന്നിവര്‍ക്കാണ് ബ്രൂണോയുടെ ചുമതല. വരും ദിവസങ്ങളില്‍ ജില്ലയില്‍ മറ്റിടങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന്് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it