malappuram local

ലഹരിവിരുദ്ധ കൂട്ടായ്മ അലങ്കോലപ്പെടുത്തി

കുറ്റിപ്പുറം: കൊളത്തോള്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന ലഹരിവിരുദ്ധ കൂട്ടായ്മ ചിലര്‍ അലങ്കോലപ്പെടുത്തി. അവസാനം യോഗം പിരിച്ചുവിടേണ്ടി വന്നു. കൊളത്തോ ള്‍ കേന്ദ്രീകരിച്ച്   വിദ്യാര്‍ഥികള്‍ കഞ്ചാവ്  ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാസങ്ങളോളമായി എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നു.
പിന്നീട്  നാട്ടുകാര്‍ ഒന്നിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരെയും പ്രധാന കണ്ണികളെയും കുറിച്ച് വ്യക്തമായ വിവരം വിദ്യാര്‍ഥികളില്‍ നിന്നും കിട്ടിയിരുന്നു. പ്രദേശത്തു നിന്നും കഞ്ചാവ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ച് കൊടുക്കുന്ന പ്രധാന കണ്ണിയായ കൊളത്തോള്‍ ഫാരിസിന്റെ നേതൃത്വത്തിലുള്ള മൂന്ന് പേരെ രണ്ട് മാസം മുമ്പ് പോലിസ് പിടികൂടി ജയിലിലടക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊളത്തോള്‍ വാട്‌സ് അപ്പ് ഗ്രൂപ്പായ കൊളത്തോള്‍ ചെങ്ങായീസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊളത്തോള്‍ ഹയാത്തുല്‍ ഇസ്്‌ലാം മദ്‌റസയില്‍ വച്ച്  ബോധവല്‍ക്കരണ യോഗം ചേര്‍ന്നത്.
സമാധാനപരമായി ആരംഭിച്ച യോഗത്തിനെതിരേ ഒരു വിഭാഗം ആസൂത്രിതമായി അക്രമത്തിന് കോപ്പുകൂട്ടുകയായിരുന്നു. തുടര്‍ന്നാണ് യോഗം അലങ്കോലപ്പെട്ടത്.
സംഭവത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. അക്രമകാരികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്  എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ചില തല്‍പ്പര കക്ഷികളും അവരെ കൂട്ടുപിടിക്കുന്ന സാമൂഹിക ദ്രോഹികളുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ, ഷൗക്കത്ത് പൈങ്കണ്ണൂര്‍, മുക്രക്കാട്ടില്‍ യൂസഫ് ഹാജി, ഹനീഫ ഹാജി മാണിയം കാട്, ഫൈസല്‍ മാരാത്ത്, ടി നൗഷാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it