Flash News

'ലവ് ജിഹാദ് 'തടയാന്‍ ദൗത്യ സംഘമുണ്ടാക്കുമെന്ന്;സന്ന്യാസിയുടെ പ്രസ്താവന വിവാദത്തില്‍

ലവ് ജിഹാദ് തടയാന്‍ ദൗത്യ സംഘമുണ്ടാക്കുമെന്ന്;സന്ന്യാസിയുടെ പ്രസ്താവന വിവാദത്തില്‍
X
ബംഗളൂരു:'ലവ് ജിഹാദ്' തടയുന്നതിന് ദൗത്യം സംഘം രൂപീകരിക്കുമെന്ന് സന്ന്യാസി. മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമിയാണ് വിവാദ പ്രസ്താവന നടത്തിയത്.



ലവ് ജിഹാദ് തടയുന്നതിന് പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ഇതിനായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് രാജശേഖരാനന്ദ സ്വാമിയുടെ വിവാദ പ്രസ്താവന. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയായിരിക്കും ദൗത്യസംഘം രൂപീകരിക്കുകയെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഇത്തരം പരാതികള്‍ പോലീസ് സ്റ്റേഷനിലെത്തുന്നതിനുമുന്‍പ് തീര്‍ക്കുകയാണ് ലക്ഷ്യമെന്നും കോളേജ് വിദ്യാര്‍ഥികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നും രാജശേഖരാനന്ദ സ്വാമി പറഞ്ഞു. മറ്റു മതങ്ങളില്‍പ്പെട്ടവരുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്നും സമാധാനത്തിന്റെ മാര്‍ഗത്തില്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സ്വാമി അവകാശപ്പെട്ടു. അതേസമയം, പ്രസ്താവനക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it