ernakulam local

ലയാറ്റൂരില്‍ ആയിരക്കണക്കിന് വാഴകള്‍ ഒടിഞ്ഞുവീണു

മകാലടി: മലയാറ്റൂര്‍ പഞ്ചായത്തിലെ ഇല്ലിത്തോടില്‍ കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് ഏത്തവാഴകള്‍ ബുധനാഴ്ച രാത്രിയില്‍ വീശിയ കാറ്റില്‍ ഒടിഞ്ഞുവീണു. ഇല്ലിത്തോട് കടപ്ലാക്കല്‍ ഇബ്രാഹിം കുട്ടിയുടെ 2000 വാഴകളും മംഗലത്ത്പറമ്പി വല്‍സന്റെ 100, ജോണിയുടെ 150 വാഴകളുമാണ് നശിച്ചത്. മലയാറ്റൂര്‍ കണ്ടത്തില്‍ കൊച്ചാഗസ്തിയുടെ വാഴത്തോട്ടത്തിനും നാശനഷ്ടങ്ങളുണ്ടായി. ഭൂമി പാട്ടത്തിനെടുത്തും പണം പലിശയ്‌ക്കെടുത്തുമാണ് ഇവര്‍ കൃഷിയിറക്കിയത്. കുലച്ചതും ഡിസംബര്‍ പകുതിയോടെ വെട്ടിത്തീരേണ്ടതുമായ വാഴയാണ് കണ്‍മുന്നില്‍ വെട്ടിയിട്ടതുപോലെ ഒടിഞ്ഞുതൂങ്ങിയത്. കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു. കൃഷിഭവന്‍, പഞ്ചായത്ത് അധികൃതര്‍, കര്‍ഷകരും തോട്ടം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. സഹായം നല്‍കാമെന്ന ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it