palakkad local

ലത്തീന്‍ സഭയുടെ വിലപേശലില്‍ മുഖ്യമന്ത്രി റ പോലെ വളഞ്ഞു: വെള്ളാപ്പള്ളി

മണ്ണാര്‍ക്കാട്: സാമൂഹിക നീതിക്കുവേണ്ടി രാഷ്ട്രീയ ശക്തിയായി മാറാന്‍ എസ്എന്‍ഡിപിക്ക് കഴിയണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍. വിലപേശാന്‍ കെല്‍പ്പുള്ള രാഷ്ട്രീയപാര്‍ട്ടിയായാലെ ഈഴവ സമുദായങ്ങള്‍ക്ക് രക്ഷയുള്ളു. ലത്തീന്‍ സഭയുടെ വില പേശലില്‍ മുഖ്യന്ത്രി ‘റ’ പോലെ വളഞ്ഞത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി മണ്ണാര്‍ക്കാട് യൂനിയന്‍ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടത്തുകയായിരുന്നു വെള്ളാപ്പള്ളി. സംഘടിത മത ശക്തികള്‍ക്കും സംവരണ ശക്തികള്‍ക്കും മുന്നില്‍ സര്‍ക്കാരുകള്‍ മുട്ടുമടക്കുകയാണ്.
ജാതി വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം ജാതി പറയേണ്ടി വരും. ഈഴവനു മാത്രം ജാതി പറയാന്‍ പറ്റില്ല. മറ്റുള്ളവര്‍ക്ക് ആവാം എന്നത് അംഗീകരിക്കാനാവില്ല. യൂനിയന്‍ പ്രസിഡന്റ് എന്‍ ആര്‍ സുരേഷ്അധ്യക്ഷത വഹിച്ചു. രവിവാര പാഠശാല സമാരംഭ പ്രഖ്യാപനം പ്രീതി നടേശന്‍നിര്‍വഹിച്ചു. എം ബി ശ്രീകുമാര്‍, പി കുമാരന്‍, ജി അനു, കെ ആര്‍ പ്രകാശന്‍, എം രാമകൃഷ്ണന്‍, രാധ, എ രാജപ്രകാശ്, യൂനിയന്‍ സെക്രട്ടറി കെ വി പ്രസന്നന്‍, ആര്‍ എന്‍ റെജി സംസാരിച്ചു.
Next Story

RELATED STORIES

Share it