Flash News

ലണ്ടന്‍ ഗ്രാന്‍ഫെല്‍ ടവര്‍ ദുരന്തം : തീ പടര്‍ന്നത് ഫ്രീസറില്‍നിന്ന്‌



ലണ്ടന്‍: 67 പേരുടെ മരണത്തിനിടയാക്കിയ ലണ്ടന്‍ ഗ്രാന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തിന്റെ ആരംഭം കേടായ ഫ്രിജിന്റെ ഫ്രീസറില്‍ നിന്നെന്ന് പോലിസ് നിഗമനം. കെട്ടിടത്തിന്റെ പുറംചുവരുകള്‍ മതിയായ സുരക്ഷാസംവിധാനങ്ങളോടുകൂടിയല്ല നിര്‍മിച്ചതെന്നും പോലിസ് അറിയിച്ചു. അപകടത്തില്‍ സമുച്ചയത്തിലെ 151 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. അപകടത്തിനു കാരണമായ ഫ്രീസര്‍ ഉടന്‍ പരിശോധനയ്ക്കു വിധേയമാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന്റെ ഉറവിടമായ ഫ്രിഡ്ജ് വേള്‍പൂള്‍ കമ്പനിയുടേതാണെന്നാണു വിശദീകരണം. അപകടത്തിലെ ഇരകളോട് വേള്‍പൂള്‍ ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തില്‍ മെയ് സര്‍ക്കാറിന്റെ ഇടപെടല്‍ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it