Flash News

ലണ്ടന്‍ ആക്രമണം : അക്രമികളുടെ പേരുകള്‍ പുറത്തുവിട്ടു



ലണ്ടന്‍: ശനിയാഴ്ച ലണ്ടനില്‍ ആക്രമണം നടത്തിയ മൂന്നു പേരില്‍ മൂന്നാമത്തെയാളുടെ വിശദാംശങ്ങളും പോലിസ് പുറത്തുവിട്ടു. മൊറോക്കന്‍-ഇറ്റാലിയന്‍ വംശജനായ യൂസഫ് സഗ്ബയാണ് അക്രമികളിലെ മൂന്നാമന്‍. പാക് വംശജനായ ഖുറാം ഷസാദ് ബട്ട് (27), റാച്ചിഡ് റെദൗവാനെ (30) എന്നിവരാണ് അക്രമിസംഘത്തിലെ മറ്റു രണ്ടുപേര്‍. മൊറോക്കനെന്നും ലിബിയന്‍ എന്നും അവകാശപ്പെടുന്നയാളാണ് റെദൗവാനെയെന്ന് പോലിസ് പറഞ്ഞു. റാച്ചിഡ് എല്‍ഖ്ദാര്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അക്രമികളിലൊരാളുടെ താമസസ്ഥലമെന്നു കരുതുന്ന ഫഌറ്റില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ 12 പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it