malappuram local

ലക്ഷങ്ങള്‍ മറിയുന്ന ചീട്ടുകളി വ്യാപകം: ഇതര സംസ്ഥാന സംഘത്തെ പിടികൂടി



പൊന്നാനി: പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചീട്ട് കളി വ്യാപകം. പൊന്നാനി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇതര സംസ്ഥാന ചീട്ട് കളി സംഘത്തെ പിടികൂടി. തൊഴിലന്വേഷിച്ച് കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീടുകളും   ക്വാര്‍ട്ടേഴ്‌സുകളും കേന്ദ്രീകരിച്ച് വ്യാപകമായാണ് ചീട്ട് കളി നടക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലക്ഷങ്ങള്‍ പണം വെച്ചുള്ള ചീട്ട് കളിയാണ് ഇത്തരം കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ തൊഴിലാളികള്‍ ജോലിക്ക് പോവുന്നത് മൂലം ചീട്ട് കളി സംഘങ്ങളുടെ പ്രധാന താവളമാവുകയാണ് ഇത്തരം കേന്ദ്രങ്ങള്‍. ലക്ഷങ്ങള്‍ പണം വെച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊന്നാനി എസ്‌െഎയുടെ നേതൃത്വത്തില്‍ പൊലീസ് വേഷം മാറി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിലെ ബാര്‍ലിക്കളത്തിന് സമീപത്തെ വീട്ടിലാണ് രാത്രിയില്‍ ചീട്ടുകളി നടന്നിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഈ വീട്ടില്‍ വന്ന് ചീട്ട് കളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടന്നത്. എന്നാല്‍ പൊലിസ് എത്തുമ്പോഴേക്കും മലയാളികള്‍ ഇവിടെ നിന്നും കടന്ന് കളഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും 11,880 രൂപ പൊലിസ് പിടിച്ചെടുത്തു. ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസ് നീക്കം.
Next Story

RELATED STORIES

Share it