World

റോഹിന്‍ഗ്യരെ തിരികെ സ്വീകരിക്കാന്‍ തയ്യാറെന്ന് മ്യാന്‍മര്‍

സിംഗപ്പൂര്‍: ബംഗ്ലാദേശിലേക്കു പലായനം ചെയ്ത മുഴുവന്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെയും തിരികെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് മ്യാന്‍മര്‍. സിംഗപ്പൂരില്‍ നടന്ന പ്രാദേശിക സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കവേ മ്യാന്‍മര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തൗങ് തുന്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ഏഴു ലക്ഷത്തോളം റോഹിന്‍ഗ്യന്‍ വംശജരാണ് മ്യാന്‍മറിലെ റാഖൈനില്‍ നിന്ന് സൈന്യത്തിന്റെ ആക്രമണങ്ങളെത്തുടര്‍ന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്കു പലായനം ചെയ്തത്. അഭയാര്‍ഥികളെ തിരിച്ചയക്കുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് തൗങ് തുന്‍ പറഞ്ഞു. മ്യാന്‍മറില്‍ ന്യൂനപക്ഷ വിഭാഗമായ റോഹിന്‍ഗ്യര്‍ക്കെതിരായ ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളല്ലെന്നും സുരക്ഷാ ഉപദേഷ്ടാവ് അവകാശപ്പെട്ടു.


Next Story

RELATED STORIES

Share it