Flash News

റോഹിന്‍ഗ്യകള്‍ക്ക് സഹായം: ലീഗ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു



ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നവര്‍ക്കായി മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. റോഹിന്‍ഗ്യന്‍ ക്യാംപുകളിലെ ദുരിതം സംബന്ധിച്ച വാര്‍ത്തകള്‍ അറിഞ്ഞു പലരും സഹായവാഗ്ദാനം നല്‍കി രംഗത്തുവന്ന സാഹചര്യത്തിലാണ് ഹെല്‍പ് ഡെസ്‌ക് തുടങ്ങിയതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു.ഹരിയാനയിലെ മേവാത് ക്യാംപില്‍ കുടിക്കാനും മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള വെള്ളം വലിയ വിലകൊടുത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ ടാങ്കറുകളില്‍ കൊണ്ടു വരുകയാണ് ചെയ്യുന്നത്. ഇത് പോലുള്ള പ്രശ്‌നങ്ങള്‍ പല ക്യാംപുകളിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 9013942670 (ഖുറം അനീസ് ഉമര്‍), 9953972223 (മുഹമ്മദ് ഹലീം), 9899199365 (സലീല്‍), 9013180206, 9446341111 (ലത്തീഫ്) എന്നിവയാണ് ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും എംപി അറിയിച്ചു.
Next Story

RELATED STORIES

Share it