World

റോയിറ്റേഴ്‌സ് റിപോര്‍ട്ടര്‍മാരുടെ അറസ്റ്റ് ചതിയിലൂടെ: പോലിസ് ഉദ്യോഗസ്ഥന്‍

യംഗൂണ്‍: മ്യാന്‍മറില്‍ റോയിറ്റേഴ്‌സ് റിപോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്തത് ചതിയിലൂടെയാണെന്നു പോലിസ് ഉദ്യോഗസ്ഥനായ മോ യാന്‍ നൈങ് കോടതിയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെ കെണിയില്‍പ്പെടുത്താനായിരുന്നു പോലിസ് മേധാവി ഉത്തരവിട്ടതെന്നു മോ യാന്‍ നൈങ് സാക്ഷിമൊഴിയില്‍ വ്യക്തമാക്കി. രഹസ്യ രേഖകള്‍ നല്‍കാമെന്നു പറഞ്ഞ് വഞ്ചിച്ച് മാധ്യമപ്രവര്‍ത്തകരെ ഒരു ഭക്ഷണശാലയിലെത്തിച്ച ശേഷമായിരുന്നു അവരെ കെണിയില്‍പ്പെടുത്തിയതെന്നും അദ്ദേഹം മൊഴി നല്‍കി.
കഴിഞ്ഞ ഡിസംബര്‍ 12നാണ് റോയിറ്റേഴ്‌സ് റിപോര്‍ട്ടര്‍മാരായ വാ ലോന്‍, ക്യോ സോ ഓ എന്നിവര്‍ മ്യാന്‍മറില്‍ അറസ്റ്റിലാവുന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തുന്നതു സംബന്ധിച്ച് യംഗൂണ്‍ കോടതിയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നു. മ്യാന്‍മറിലെ റഖൈനില്‍ റോഹിന്‍ഗ്യന്‍ വംശജരായ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായത്. കൂട്ടക്കൊലപാതകത്തില്‍ ഏഴു സൈനികര്‍ പങ്കാളികളാണെന്നു കണ്ടെത്തുകയും അവരെ 10 വര്‍ഷം തടവിന് വിധിക്കുകയും ചെയ്തിരുന്നു.
റഖൈനിലെ പോലിസ് നടപടികളെക്കുറിച്ച് റോയിറ്റേഴ്‌സ് റിപോര്‍ട്ടറായ വാ ലൂനെ നവംബറില്‍ തന്നോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നതായി മോ യാന്‍ നൈങ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായതിനു പിറകെ മോ യാന്‍ നൈങും അറസ്റ്റിലാവുകയായിരുന്നു. പിന്നീട് വാദിഭാഗം സാക്ഷിയായി കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it