Gulf

റോയല്‍ കാര്‍ഗോ കപ്പ് 2018 ലോഗോ പ്രകാശനം

റോയല്‍ കാര്‍ഗോ കപ്പ് 2018 ലോഗോ പ്രകാശനം
X


ദമ്മാം: റോയല്‍ കാര്‍ഗോ കപ്പ് 2018 ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം ജഗദീഷ് റോയല്‍ ട്രാവല്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ മുജീബ് ഉപ്പടക്ക് നല്‍കി നിര്‍വഹിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് പ്രേമികള്‍ക്ക് ആവേശത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ബദര്‍ എഫ്‌സി ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ജൂണ്‍ അവസാന വാരമാണ് ഇലവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. റോയല്‍ കാര്‍ഗോയും സുഡാള്‍ സൗദി അറേബ്യയുമാണ് പ്രധാന പ്രായോജകരെന്ന് ക്ലബ്ബ് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ പറഞ്ഞു. റോയല്‍ ട്രാവല്‍സ് മാനേജര്‍ മുഹമ്മദ് മുസ്തഫ, ക്ലബ്ബ് സെക്രട്ടറി സിദ്ദീഖ് കണ്ണൂര്‍ സംസാരിച്ചു. റഫീഖ് കൂട്ടിലങ്ങാടി, മുജീബ് പാറമ്മല്‍, സജൂബ് കൊല്ലം, അബ്ദുര്‍റഹ്മാന്‍ എംസി, അഷ്‌ക്കര്‍, ഷഹീം, മന്‍സൂര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it