wayanad local

റോഡ് വികസനം; ജില്ലയ്ക്ക് 30 കോടി



കല്‍പ്പറ്റ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ റോഡ് വികസന പ്രവൃത്തികള്‍ക്കായി 30 കോടി അനുവദിച്ചതായി എംഐ ഷാനവാസ് എംപി അറിയിച്ചു. മലപ്പുറത്തെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലാകെ 44 കോടിയുടെ പ്രവൃത്തികളാണ് നടപ്പാക്കുക. കൃഷ്ണഗിരി-കുമ്പളേരി-അത്തിച്ചാല്‍ റോഡിന് 235.850 ലക്ഷം വകയിരുത്തിയിട്ടുണ്ട്. താഴെ കരണി-പടാരിക്കുന്ന്-അരിമുള റോഡിന് 366.400 ലക്ഷവും തോണിച്ചാല്‍-പാതിരച്ചാല്‍-പള്ളിക്കല്‍ റോഡിന് 750.310 ലക്ഷവും ആദ്യഘട്ടത്തില്‍ വകയിരുത്തി. രണ്ടാംഘട്ടത്തില്‍ പനമരം ബ്ലോക്കില്‍പെടുന്ന അഞ്ചാംമൈല്‍-കുണ്ടാല-കമ്മന റോഡിനായി 416.990 ലക്ഷവും ചെറുകാട്ടൂര്‍-കൂടല്‍ക്കടവ് റോഡിന് 308.480 ലക്ഷവും പാണ്ടിക്കടവ്-കരുവളം പൊയില്‍ റോഡിന് 503.520 ലക്ഷവും കോളിയാടി-ചെറുമാട് റോഡിന് 222.070 ലക്ഷവും മാറ്റിവച്ചു.
Next Story

RELATED STORIES

Share it