kozhikode local

റോഡ്, കുടിവെള്ള പ്രശ്‌നം : കൂടരഞ്ഞിയില്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ ഇറങ്ങിപ്പോയി



മുക്കം:കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തില്‍ 2016-2017 വര്‍ഷത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പ്ലാനിങ് കമ്മീഷന്റെ അംഗീകാരം വാങ്ങിയ വിവിധ റോഡുകളുടെ പ്രവൃത്തി ആരംഭിക്കാത്തതിലും കുടിവെള്ള വിതരണം കാര്യക്ഷമമായി നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് ഇടത് അംഗങ്ങള്‍ ഭരണ സമിതി യോഗത്തില്‍ നിന്നിറങ്ങിപ്പോയി. നിരവധി തവണ പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഇത് പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ പറഞ്ഞു. വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമല്ലന്നും ഇടത് അംഗങ്ങള്‍ ആരോപിക്കുന്നു. സ്വന്തക്കാര്‍ക്കും ഇഷ്ട കര്‍ക്കും വെള്ളം വിതരണം നടത്തുകയാണ് ചെയ്യുന്നതെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ പറഞ്ഞു.അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് സോളി ജോസഫ് പറഞ്ഞു.ഇടത് മുന്നണി നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്.സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണ് ഈ സമരം. കഴിഞ്ഞ 31 വരെ ടാര്‍ എങ്ങിനെ എടുക്കണമെന്ന നിര്‍ദേശം തങ്ങള്‍ക്ക് കിട്ടിയിട്ടില്ലന്നും പ്രസിഡന്റ് പറഞ്ഞു. കുടിവെള്ള വിതരണം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോവുന്നത്. മുഴുവന്‍ വാര്‍ഡുകളിലും വിതരണം നടക്കുന്നുണ്ടന്നും ടൗണ്‍ കേന്ദ്രികരിച്ചാണ് കൂടുതല്‍ വിതരണമെന്നും പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it