Kottayam Local

റോഡില്‍ പാകിയ ഇന്റര്‍ലോക്ക് കട്ടകള്‍ നഗരസഭാ അധികൃതര്‍ ഇളക്കിമാറ്റി



കായംകുളം: റോഡില്‍ പാകിയ ഇന്റര്‍ലോക്ക് കട്ടകള്‍ നഗരസഭാ അധികൃതര്‍ ഇളക്കി മാറ്റി തിരിച്ചയച്ചു.നഗരസഭാ 43 ാം വാര്‍ഡില്‍ ഐക്യ ജങ്ഷന്‍  കൊച്ചുപള്ളി റോഡില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഇന്റര്‍ലോക്കിങ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നടപടി. നഗരസഭാ  റോഡ് നിര്‍മ്മാണ ചട്ടപ്രകാരം എട്ടുസെന്റീമീറ്റര്‍ കനമുള്ള ഇന്റര്‍ലോക്കിങ് കട്ടകളാണ് റോഡ് നിര്‍മ്മാണത്തിനു ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇവിടെ കനം കൂടിയ കട്ടകളോടൊപ്പം കനം കുറഞ്ഞവയും റോഡില്‍ നിരത്തുകയായിരുന്നു. റോഡ് നിര്‍മ്മാണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിഷയം  വാര്‍ഡ് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ  തുടര്‍ന്നു കൗണ്‍സിലര്‍ മിനി സലീം നഗരസഭാ എന്‍ജിനീയറിങ്  വിഭാഗത്തെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് റോഡ് നിര്‍മ്മാണത്തിലെ പിഴവ് മനസിലായത്. തുടര്‍ന്ന് റോഡ് നിര്‍മ്മാണം നിര്‍ത്തിവെക്കാനും പാകിയ മുഴുവന്‍ കട്ടകളും റോഡില്‍ നിന്നും ഇളക്കി മാറ്റുവാനും കരാറുകാരോട് എന്‍ജിനീയറിങ് വിഭാഗം ഉത്തരവിടുകയും ചെയ്തതോടെ കരാറുകാര്‍ കട്ടകള്‍ മുഴുവന്‍ ഇളക്കി മാറ്റി തിരികെ കൊണ്ടു പോകുകയായിരുന്നു.നഗരസഭാ പ്ലാനിങ് ഫണ്ടി ല്‍ നിന്നും രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് ഇന്റര്‍ ലോക്കിങ് പ്രവര്‍ത്തികള്‍ നടത്തുന്നത്. പിഴവുകള്‍ പരിഹരിച്ചുമാത്രമേ തുടര്‍നിര്‍മാണം നടത്താന്‍ അനുവദിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it