kozhikode local

റോഡിലേക്ക് തെങ്ങ് കടപുഴകി വീണു; ഓട്ടോയും ബൈക്കും തകര്‍ന്നു

നരിക്കുനി: പുല്ലാളൂര്‍ അങ്ങാടിയില്‍ റോഡിലേക്ക് തെങ്ങ് കടപുഴകി വീണ് ഓട്ടോയും ബൈക്കും തകര്‍്ന്നു. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം. അങ്ങാടിയില്‍ പൈമ്പാലശേരി റോഡില്‍ ഓട്ടോ സ്റ്റാന്റിന് എതിര്‍വശത്തേ റോഡിലേക്കാണ് സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി വീണത്. തെങ്ങിന്റെ തല ഭാഗം ഓട്ടോക്ക് മുകളില്‍ പതിക്കുകയായിരുന്നു. ഓട്ടോക്കകത്ത് യാത്രക്കാരുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മത്സ്യക്കച്ചവടക്കാരന്റെ ബൈക്കിന് മുകളിലേക്കുമായാണ് തെങ്ങ് വീണത്. തിരക്കേറിയ ഭാഗമാണെങ്കിലും തെങ്ങ് വീണ സമയത്ത് കൂടുതല്‍ ആളുകളില്ലാത്തത് ദുരന്തം ഒഴിവാക്കി.
Next Story

RELATED STORIES

Share it