Kollam Local

റോഡിലെ ഗട്ടറുകള്‍ നികത്തുവാന്‍ നടപടികളില്ലെന്നാക്ഷേപം



പത്തനാപുരം: പുനലൂര്‍-പത്തനാപുരം-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ മുക്കടവ് പാലത്തിലെയും പുനലൂര്‍ വരെയും ഉള്ള  ഗട്ടറുകള്‍ നികത്തുവാന്‍ നടപടികളില്ലെന്നാക്ഷേപം. പത്തനാപുരം  മേഖലയിലെ എല്ലാ റോഡുകളും ശബരിമല സീസണ്‍ പ്രമാണിച്ച് ഗതാഗത യോഗ്യമാക്കിയെങ്കിലും മുക്കടവ് പാലവും പരിസര ഭാഗങ്ങളുമാണ് ഗതാഗത യോഗ്യമാക്കുവാന്‍ നടപടികളില്ലാത്തത്. പുനലൂര്‍-പത്തനാപുരം റോഡില്‍ ടിബി ജങ്ഷന്‍ മുതല്‍ മുക്കടവ് ജങഷന്‍ വരെയുള്ള നാല് കിലോമീറ്റര്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന്  പോകുന്ന  സംസ്ഥാന പാതയാണ് തകര്‍ന്ന്  കിടക്കുന്നത്. അടിയന്ത രമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it