palakkad local

റോഡിന് കുറുകെ കുഴിയെടുത്തത് അപകടങ്ങള്‍ക്കിടയാക്കുന്നു

പടിഞ്ഞാറങ്ങാടി: കുടിവെള്ളപൈപ്പിടാന്‍ റോഡ് കുറുകെ വെട്ടിപ്പൊളിച്ചത് വാഹനാപകടങ്ങള്‍ക്കിടയാക്കുന്നു. പൊന്നാനി റോഡിലെ പടിഞ്ഞാറങ്ങാടി ബസ് സ്റ്റോപ്പിന് സമീപമാണ് റോഡിന് കുറുകെ കുഴിയെടുത്തത്. പാലക്കാട്-പൊന്നാനി സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ വാഹന തിരക്കുള്ള റൂട്ടാണ് പടിഞ്ഞാറങ്ങാടി-എടപ്പാള്‍ പാത. പാലക്കാട്-പൊന്നാനി സംസ്ഥാന പാതക്ക് പുറമെ തൃശൂര്‍, ഗുരുവായൂര്‍ തുടങ്ങിയ റൂട്ടുകളില്‍ നിന്നും കുന്നംകുളം ചാലിശ്ശേരി വഴിയും ഷൊര്‍ണൂര്‍ ആറങ്ങോട്ടുകര തുടങ്ങിയ റൂട്ടുകളില്‍ നിന്നുള്ള വാഹനങ്ങളും പറക്കുളം വഴിയും ഒതളൂര്‍ വഴിയും വരുന്ന വാഹനങ്ങളും പടിഞ്ഞാറങ്ങാടി ജങ്ഷനില്‍ വന്നു ചേര്‍ന്നാല്‍ എടപ്പാള്‍ പൊന്നാനി ഭാഗത്തേക്കുളള ഏകമാര്‍ഗവും ഈ സംസ്ഥാന പാതയാണ്. കുഴി കാരണം ചെറുവാഹനങ്ങള്‍ നിത്യവും അപകടത്തില്‍പ്പെടുകയാണ്. ഡ്രൈവര്‍മാര്‍ അടുത്തെത്തുമ്പോഴാണ് കുഴി കാണുക. ഉടന്‍ ബ്രേക്കിടുമ്പോള്‍ പിറകെയുള്ള വാഹനം ഇടിക്കുകയും ചെയ്യും. പറക്കുളം കുന്നിലുള്ള കുടിവെള്ള പദ്ധതിയില്‍ നിന്നും കുമരനെല്ലൂര്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കാനാണ് ആഴ്ചകള്‍ക്ക് മുമ്പ് യാതൊരു തകരാറുമില്ലാത്ത റോഡ് വിലങ്ങനെ വെട്ടിമുറിച്ചത്. എന്നാല്‍ പൈപ്പിടല്‍ കഴിഞ്ഞതിന് ശേഷം റോഡിലെ ചാല്‍ കോണ്‍ക്രീറ്റിട്ട് മൂടാന്‍ കരാറുകാരന്‍ തയ്യാറായില്ല. കുഴി മണ്ണിട്ട് മൂടിയതോടെ പൊടിപടലം കൊണ്ടും ബുദ്ധിമുട്ടായി.
Next Story

RELATED STORIES

Share it