kozhikode local

റോഡരികില്‍ വില്‍പനക്കുവച്ച പുഴുവരിച്ച കല്ലുമ്മക്കായ പിടികൂടി നശിപ്പിച്ചു

പേരാമ്പ്ര: കല്ലോട് പഴയ സംസ്ഥാന പാതയോരത്ത് വില്‍പന നടത്തുകയായിരുന്ന പുഴുവരിച്ച കല്ലുമ്മക്കായ ആരോഗ്യ വകുപ്പും ഗ്രാമപ്പഞ്ചായത്തും ചേ ര്‍ന്ന് പിടികൂടി നശിപ്പിച്ചു. വാല്യക്കോട് സ്വദേശി കാരയില്‍ ബാബു ഇവിടെ നിന്ന് വാങ്ങിയ കല്ലുമ്മക്കായ വീട്ടിലെത്തി തോട് കളയുമ്പോള്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഇ എം ശശീന്ദ്രകുമാറിന്റെയും ഗ്രാമപ്പഞ്ചായത്ത് സാനിറ്ററി ഇന്‍സ്പക്ടര്‍ എന്‍ മോഹനന്റെയും നേതൃത്വത്തില്‍ എത്തിയ സംഘം പരിശോധന നടത്തുകയും കല്ലുമ്മക്കായയില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പെനോയിലും മണ്ണെണ്ണയും ഒഴിച്ച് നശിപ്പിക്കുകയായിരുന്നു.
ഒരു ക്വിന്റലോളം കല്ലുമ്മക്കായ ഇത്തരത്തില്‍ ഇവിടെ വില്‍പനക്ക് വെച്ചിരുന്നു. ഇവ പിന്നീട് കുഴിച്ച് മൂടി. കൊയിലാണ്ടി സ്വദേശി മൊയ്തീന്റെ ഉടമസ്ഥതയിലുള്ളതാണ് കച്ചവടം. കല്ലുമ്മക്കായക്ക് മാസങ്ങള്‍ പഴക്കുമള്ളതായി കരുതുന്നു.
ഇവിടെ പകല്‍ സമയങ്ങളിലെ വില്‍പനക്കുശേഷം ബാക്കി വരുന്ന കല്ലുമ്മക്കായ രാത്രി ഇവിടെ തന്നെ മൂടിവെച്ച് പോവുകയും അടുത്ത ദിവസം ഇതുതന്നെ വില്‍ക്കുകയുമാണ് പതിവ്. പേരാമ്പ്രയിലും പരിസരങ്ങളിലും ഇത്തരം വൃത്തിഹിനമായും സുക്ഷിതമല്ലാതെയും പഴം പച്ചക്കറി വില്‍പനകളും നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it