Flash News

റേഷന്‍ സമരം : മന്ത്രിയുമായി ചര്‍ച്ച ഇന്ന്



തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പു സമരം മൂന്നാംദിനത്തിലേക്ക് കടന്നതോടെ ചര്‍ച്ചയ്ക്കു തയ്യാറായി സര്‍ക്കാര്‍. ഇന്ന് 11.30ന് ഭക്ഷ്യമന്ത്രിയുമായി റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ചര്‍ച്ച നടത്തും. ഇത് പരാജയപ്പെട്ടാല്‍ 9ന് സെക്രട്ടേറിയറ്റില്‍ സമരസമിതി സത്യഗ്രഹം നടത്തുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ 14,335 റേഷന്‍കടകളില്‍ 350 എണ്ണം മാത്രമാണ് ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചത്.
Next Story

RELATED STORIES

Share it