malappuram local

റേഷന്‍ കാര്‍ഡ് വിതരണം പുരോഗമിക്കുന്നു



മഞ്ചേരി: ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബത്തിലെ മുതിര്‍ന്ന വനിതകളുടെ  പേരിലാക്കിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം പുരോഗമിച്ചു വരുന്നു.  താലൂക്കിലെ 9 കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഒന്നാം തീയ്യതി മുതല്‍ വിതരണം ആരംഭിച്ചു. ഇന്നലെ അരീക്കോട് ഭാഗത്ത് എട്ടു കേന്ദ്രങ്ങളിലും നടന്നു.   താലൂക്കില്‍ ആകെ 176 റേഷന്‍ കടകളാണുള്ളത് ഇതില്‍ 107 കടകളില്‍ വിതരണം ചെയ്യാനുള്ള 70000 ഓളം കാര്‍ഡുകളാണ് എത്തിയത്.  ഇന്നലെ വരെ  9800 ഓളം കാര്‍ഡുകള്‍ വിതരണം ചെയ്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു. മംഗലശ്ശേരി, കച്ചേരിപ്പടി മദ്രസ, ചോലക്കല്‍ കമ്മ്യൂണിറ്റി ഹാള്‍, താമരശ്ശേരി മദ്രസ, തൃക്കലങ്ങോട്,എടവണ്ണ, മുണ്ടേങ്ങര, വടശ്ശേരി മദ്രസ, അരീക്കോടിലെ താഴത്തങ്ങാടി സ്‌കുള്‍ തുടങ്ങിയ  കേന്ദ്രങ്ങളിലാണ് വിതരണം നടന്നിട്ടുള്ളത്.   ഇതില്‍ 670 കാര്‍ഡുകളുണ്ടായിരുന്ന തൃക്കലങ്ങോടില്‍ വിതരണം സുഗമമായി നടന്നു.  വിതരണത്തിന് സഹായിക്കാനായി റേഷനിംങ് ഇന്‍സ്‌പെക്ടര്‍മാരും ക്ലാര്‍ക്കുമാരും സഹായിക്കുന്നുണ്ട്.  ഓഫീസിലെത്തിയ മുഴുവന്‍ കാര്‍ഡുകളും ഈ മാസം 18നുള്ളില്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇനിയും  ഫോട്ടോയെടുക്കാനും എടുത്തത് മാറിയതുമായ 3000 ഓളം പേരുടെ കാര്‍ഡുകളാണ് ഇനി വിതരണത്തിനുണ്ടാവുക.  ഈ കാര്‍ഡുകളും അരി വിതരണം മുടങ്ങാതിരിക്കാന്‍ ചട്ട കാര്‍ഡുകള്‍ മാത്രം വിതരണം ചെയ്തതും ഇപ്പോള്‍ വിതരണം ചെയ്യുന്ന ലിസ്റ്റിലില്ല. ഇതിന്റെ നടപടി ക്രമങ്ങള്‍  ജൂലൈ-ആഗസ്റ്റ് മാസത്തോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മുന്‍ഗണനാ കാര്‍ഡിന് 50 രൂപയും മുന്‍ഗണനേതര കാര്‍ഡിന് 100 രൂപയുമാണ് ഈടാക്കുന്നത്. ഈ മാസം ഒന്നിന് ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്കുകളിലാണ് ആദ്യമായി കാര്‍ഡ് വിതരണം ആരംഭിച്ചത്. കാര്‍ഡ് വിതരണം ഇന്ന് മലപ്പുറം ഭാഗത്ത് നടക്കും.
Next Story

RELATED STORIES

Share it