റേഷന്‍ ഇ-പോസ്: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

തൃശൂര്‍: റേഷന്‍ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നതിന് ഇ-പോസ് സംവിധാനം നിലവില്‍ വന്നതോടെ ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയില്‍ നിന്നു വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.  15 മിനിറ്റ് കൊണ്ട് റേഷന്‍ വാങ്ങി മടങ്ങിയിരുന്നവര്‍ക്ക് യന്ത്രവല്‍കൃത സംവിധാനം വന്നതോടെ ഒന്നര മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവരുന്നതായി തൃശൂര്‍ സ്വദേശി സി സി സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. റേഷന്‍കടകള്‍ കൃത്യസമയത്ത് തുറക്കാറില്ലെന്നും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it