Idukki local

റേഷന്‍കടയില്‍ അളവു കുറച്ച് സാധനങ്ങള്‍ നല്‍കുന്നു : സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു



നെടുങ്കണ്ടം: എസ്എംഎസ് ലഭിച്ചതനുസരിച്ച് റേഷന്‍ കടയില്‍ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് അളവു കുറച്ച് നല്‍കുന്നു. ഹൈറേഞ്ച് മേഖലയിലെ ചില റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ആന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നെടുങ്കണ്ടം മേഖലയിലെ ഉപഭോക്താവിനു വീട്ടിലെ നാലംഗങ്ങള്‍ക്ക് രണ്ടു കിലോ വീതം എട്ട് കിലോ അരിയും അര ലീറ്റര്‍ മണ്ണെണ്ണയും അനുവദിച്ചിട്ടുള്ളതായി എസ്എംഎസ് ലഭിച്ചു. ഉപഭോക്താവ് ഉടന്‍ തന്നെ സാധനം വാങ്ങന്‍ റേഷന്‍ കടയിലെത്തി. എന്നാല്‍ ആറു കിലോ അരിയേ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് റേഷന്‍ കടയുടമ നിലാപാട് സ്വീകരിച്ചതോടെ വാക്കേറ്റമായി. കൊല്ലം ജില്ലയിലെ ഉപഭോക്താക്കള്‍ക്ക് അയച്ച എസ്എംഎസ് മാറിയെത്തിയതെന്നാണ് കടയുടമ റേഷന്‍ ഉപഭോക്താവിനോടു പറഞ്ഞത്. എന്നാല്‍ റേഷന്‍ കാര്‍ഡ് ഉടമ താലൂക്ക് സ്‌പ്ലൈ ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ എട്ട് കിലോ അരി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വിവരം സ്‌പ്ലൈ ഓഫിസ് അധികൃതര്‍ അറിയിച്ചിരുന്നു. സമാനമായ രീതിയില്‍ മറ്റു ചില റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും അനുഭവമുണ്ടായെന്നും പരാതി ഉയര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ത്രീകളാണ് റേഷന്‍ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കൂടുതലായെത്തുന്നത്. ചില റേഷന്‍കട ഉടമകള്‍ സ്ത്രീകളെ കബളിപ്പിച്ച് പകുതി സാധനങ്ങള്‍ മാത്രം നല്‍കി അയയ്ക്കുന്നതായും പരാതികള്‍ ഉയര്‍ന്നു. എന്നാല്‍ മേഖലയിലെ മറ്റ് റേഷന്‍ വ്യാപാരികള്‍ വളരെ കൃത്യമായ രീതിയിലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരം കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് പരാതികളുമില്ല. ഓണത്തിനുശേഷം പല റേഷന്‍ കടകളിലും സ്‌റ്റോക്ക് കുറവാണെന്നും റേഷന്‍ വ്യാപാരികളും പരാതി പറയുന്നുണ്ട്.
Next Story

RELATED STORIES

Share it