thiruvananthapuram local

റേഡിയോ ജോക്കി വധംപ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല; കുറ്റപത്രം വൈകുന്നു

കരുനാഗപ്പള്ളി/തിരുവനന്തപുരം: റേഡിയോ ജോക്കി കിളിമാനൂര്‍ മടവൂര്‍ പടീഞ്ഞാറ്റേലി ആശാനിവാസില്‍ രാജേഷ് കുമാറിന്റെ(34) കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും ഖത്തറിലുള്ള മുഖ്യ പ്രത്രിയും വ്യവസായിയുമായ ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുല്‍ സത്താറിനെ നാട്ടിലെത്തിക്കുന്നതിന് അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
മറ്റ് പ്രതികളെ പിടികൂടിയെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനാകാത്താതിനാല്‍ കുറ്റപത്രം വൈകുകയാണ്. എന്നാല്‍ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ തുടര്‍ കുറ്റപത്രം സമര്‍പ്പിക്കാവുന്ന നിലയില്‍ ഇപ്പോള്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്. കുറ്റവാളികളെ കൈമാറാനുള്ള രജ്യാന്തര ഉടമ്പടി പ്രകാരം ഖത്തറില്‍ നിന്ന് സത്താറിനെ നിയമപരമായി നാട്ടിലെത്തിക്കാനാകും. എന്നാല്‍ ബിസിനസ് ആയി ബന്ധപ്പെട്ട് വന്‍ സമ്പത്തിക ബാധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് ഖത്തറിലെ യാത്രാവിലക്കാണ് തടസം. സത്താറിനെ പ്രതിയാക്കിയത് സംബന്ധിച്ച് രേഖകളും പാസ്‌പോര്‍ട്ടും സിബിഐ മുഖാന്തരം ശ്രമം നടത്തുകയാണെന്ന് അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് നടപടി. എന്നാല്‍ യാത്രാ വിലക്ക് അറസ്റ്റിന് തടസമാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടതോടെ ബിസിനസ് പൂര്‍ണ്ണമായും തകര്‍ന്ന അബ്ദുല്‍ സത്താര്‍ ഇടപാടുകള്‍ സ്വമേധയാ തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണെന്ന് പറയപ്പെടുന്നു. സത്താറിനെ കൂടാതെ കൊലയ്ക്ക് നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെ ഇതിനകം അറസ്റ്റിലായത് ഒമ്പത് പേരാണ്.
കഴിഞ്ഞ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 1.45 ന് മടവൂര്‍ ജങ്ഷനില്‍ മെട്രോസ് മീഡിയാ ആന്റ് കമ്യൂണിക്കേഷന്‍ എന്ന വീഡിയോ റെക്കാര്‍ഡിങ് സ്ഥാപനത്തില്‍ വെച്ചാണ് കൊല്ലം നൊസ്റ്റാള്‍ജിയ എന്ന നാടന്‍പാട്ട് ട്രൂപ്പിലെ അനൗണ്‍സറും ഗായകനുമായ രാജേഷ് (35) കൊല്ലപ്പെട്ടത്.
സുഹൃത്ത് കല്ലമ്പലം തേവലക്കാട് വെള്ളല്ലൂര്‍ തില്ല വിലാസത്തില്‍ കുട്ടനുമൊത്ത് കിളിമാനൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാടന്‍ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയില്‍ എത്തിയപ്പേഴായിരുന്നു ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ മുഖം മറച്ചെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്ത് രാജേഷിന് അബ്ദുല്‍ സത്താറിന്റെ ഭാര്യയായ നൃത്ത അധ്യാപികയുമായുണ്ടായ അതിരുവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണം.
Next Story

RELATED STORIES

Share it