Idukki local

റെയ്ഡുകള്‍ നേരത്തേ അറിയുന്നു:തേന്‍മാരിപ്പുഴയില്‍ മണലൂറ്റ് തകൃതി

തൊടുപുഴ:  റവന്യൂ അധികൃതര്‍ നടത്തുന്ന റെയ്ഡുകള്‍ നേരത്തെ അറിയാന്‍ സംവിധാനം ഒരുക്കി മണലൂറ്റ് മാഫിയ വന്‍തോതില്‍ പുഴയില്‍ നിന്ന് മണലൂറ്റുന്നു. അതേസമയം, മണലൂറ്റു സംഘത്തിന് പോലിസിന്റെ ഒത്താശയുണ്ടെന്ന ആക്ഷേപവും ശക്തമായി. തേന്‍മാരിപ്പുഴയില്‍ മണല്‍ കടത്തു വ്യാപകമായതോടെ റവന്യുവകുപ്പ് ഇടപെട്ടു പലതവണ മണല്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, പോലിസിന്റെ ഒത്താശയില്‍ മണല്‍വാരല്‍ വ്യാപകമാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തൊടുപുഴ, കാഞ്ഞാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മണലൂറ്റു കേന്ദ്രങ്ങളാണുള്ളത്. മണല്‍ കടവുകളിലേക്കു സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടി വഴിവെട്ടി മണലൂറ്റുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു തൊടുപുഴ തഹസില്‍ദാര്‍ നല്‍കിയ നിര്‍ദേശം പോലും മറച്ചുവച്ചാണ് ഇവിടെ മണല്‍ കടത്തുകാരെ സഹായിക്കുന്നത്. വന്‍തോതില്‍ മണല്‍ ഊറ്റുന്നതിനാല്‍ തേന്‍മാരി പാലം അപകടത്തിലാണ്. മണല്‍വാരല്‍ തകൃതിയായി നടക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ പോലിസിനെ അറിയിക്കാറുണ്ട്. നിമിഷങ്ങള്‍ക്കകം മണല്‍വാരല്‍ നടത്തുന്നവര്‍ സ്ഥലത്തു നിന്ന് അപ്രത്യക്ഷമാവും. ഇതു പോലിസും മണല്‍വാരല്‍ നടത്തുന്നവരും തമ്മിലെ കൂട്ടുകെട്ടു മൂലമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടും മൂന്നും ലോഡ് മണല്‍ വീതമാണ് ഓരോ ദിവസം ഇവിടെ നിന്നു കയറിപ്പോകുന്നത്. ഈ ലോറികള്‍ പലപ്പോഴും കടന്നുപോകുന്നതു പോലിസ് സ്‌റ്റേഷനുകളുടെ മുന്നിലൂടെയാണ്. ഇത്തരത്തില്‍ കടന്നുവന്ന മണല്‍ലോറി മാസങ്ങള്‍ക്കു മുന്നേ തൊടുപുഴ റവന്യു സംഘം മുട്ടത്തുവച്ചു പിടികൂടിയിരുന്നു. പിടികൂടിയ വാഹനവും െ്രെഡവറെയും മുട്ടം പോലിസിനു കൈമാറി. ഉടന്‍ തന്നെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇടപെടുകയും െ്രെഡവറെ ചെറിയ കേസെടുത്തു പറഞ്ഞയയ്ക്കുകയും ചെയ്തു. മണലൂറ്റുകാരുടെയും പോലിസിന്റെയും അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം നടത്തുന്നുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിലെ വടക്കനാറിന്റെ ഭാഗമായ തേന്‍മാരി ഭാഗത്താണ് അനധികൃത മണലൂറ്റ് നടക്കുന്നത്. പരാതികള്‍ വ്യാപകമാകുമ്പോള്‍ മാത്രം തിരച്ചില്‍ നടത്തി കുറ്റക്കാരെ പിടികൂടും. നിസ്സാര വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസെടുക്കുക. തേന്‍മാരിപ്പുഴയെ നശിപ്പിക്കുന്ന രീതിയില്‍ വ്യാപകമായി മണലൂറ്റുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണു നാട്ടുകാര്‍.ണം.
Next Story

RELATED STORIES

Share it