റെയില്‍വേ മിച്ചഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ഉപയോഗിക്കാതെ കിടക്കുന്ന റെയില്‍വേയുടെ 12,066 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു റെയില്‍വേ ബോര്‍ഡിന്റെ കത്ത്. ഇത്തരം ഭൂമികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വാങ്ങുകയോ, കൈമാറുകയോ വേണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സംസ്ഥാനങ്ങള്‍ക്കു കത്തെഴുതി.
പശ്ചിമ ബംഗാള്‍, ഗുജറാത്ത്, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കത്തയച്ചത്. ഹൈവേകള്‍, റോഡുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് റെയില്‍വേ മിച്ചഭൂമി ഉപയോഗിക്കാമെന്നാണു നിര്‍ദേശം. വിപണി വിലയ്ക്കു സര്‍ക്കാരുകള്‍ക്ക് ഭൂമി വാങ്ങാം. അല്ലെങ്കില്‍ പകരം ഭൂമി നല്‍കി റെയില്‍വേ മിച്ചഭൂമി ഏറ്റെടുക്കാം- കത്തില്‍ പറയുന്നു. റെയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ കത്തിലുണ്ട്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും അസമിലും 100 വര്‍ഷത്തിലേറെയായി മിച്ചഭൂമി റെയില്‍വേയുടെ കൈവശമുണ്ടെന്നും കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it