malappuram local

റിവര്‍ മാനേജ്‌മെന്റ് ഫണ്ട് പത്തനംതിട്ടയിലേക്ക് മാറ്റുന്നതിനെതിരേ പ്രതിഷേധം

മലപ്പുറം: മലപ്പുറം ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നു 10.91 കോടി രൂപ പത്തനംതിട്ട ജില്ലയിലേക്ക് കൈമാറുന്നതിനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഇത്തരം നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സംസ്ഥാനതല ഉന്നതാധികാര സമിതിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്നും പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ തനതു ഫണ്ടില്ലാത്തതിനാല്‍ നാലു പാലങ്ങളുടെ നിര്‍മാണത്തിനായി പത്ത് കോടി രൂപയും മറ്റു പ്രവൃത്തികളുടെ പെന്‍ഡിങ്ങിലുള്ള ബില്ലുകള്‍ തീര്‍ക്കാന്‍  തൊണ്ണൂറ്റിയൊന്നു ലക്ഷം രൂപയും കൈമാറുന്നതിനാണ് റവന്യൂ മന്ത്രി അധ്യക്ഷനായ സംസ്ഥാനതല ഉന്നതാധികാര സമിതിയുടെ തീരുമാനം. ജില്ലയില്‍ 2017 ഏപ്രില്‍ വരെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ 508,408,096 രൂപയാണെന്നു നീക്കിയിരിപ്പുള്ളത്. നിലവില്‍ പതിനാറു പ്രവൃത്തികളുടെ പ്രൊപ്പോസലുകള്‍ അംഗീകാരത്തിനായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലാതല വിദഗ്ധ സമിതിയില്‍ വെക്കാനുള്ള നിരവധി പ്രൊപ്പോസലുകള്‍ വേറെയും. ഇതെല്ലാം നിലവിലുണ്ടായിട്ടും ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് കൈമാറുന്നത് പ്രതിഷേധാര്‍ഹമാണെന്നും എംഎല്‍എ മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it