Flash News

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊല : അഭിഭാഷകന്റെ പങ്ക് വ്യക്തമാക്കി പ്രതികളുടെ മൊഴി



തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. സി പി ഉദയഭാനുവിന്റെ പങ്ക് വ്യക്തമാക്കി പ്രതികളുടെ മൊഴി. ഉദയഭാനു പറഞ്ഞതനുസരിച്ചാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് മൂന്നു പ്രതികള്‍ പോലിസിന് മൊഴി നല്‍കി. ഇന്നലെ അറസ്റ്റിലായ മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയെന്ന ചക്കര ജോണിയുടെയും സഹായി അങ്കമാലി വാപ്പാലശ്ശേരി പൈനാടത്ത് വീട്ടില്‍ രഞ്ജിത് എന്നിവരുടെയും റിമാന്‍ഡ് റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജോണി, ഷൈജു, രഞ്ജിത് എന്നിവരാണ് ഉദയഭാനുവിനെതിരേ മൊഴി നല്‍കിയത്.എന്നാല്‍ കേസന്വേഷണത്തില്‍ യാതൊരു ബാഹ്യ ഇടപെടലും ഇല്ലെന്നും ശരിയായ ദിശയില്‍ തന്നെയാണ് അന്വേഷണം നടന്നുവരുന്നതെന്നും റൂറല്‍ എസ്പി യതീഷ് ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന അഭിഭാഷകന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരാതികളും സംബന്ധിച്ച് അന്വേഷിക്കുന്നതാണ്. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it