wayanad local

റിപബ്ലിക് ദിനാഘോഷം; മന്ത്രി ജയലക്ഷ്മി സല്യൂട്ട് സ്വീകരിച്ചു

കല്‍പ്പറ്റ: റിപബ്ലിക് ദിനത്തില്‍ കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി സല്യൂട്ട് സ്വീകരിച്ചു.
പോലിസ്, എക്‌സൈസ്, വനംവകുപ്പ് തുടങ്ങി വിവിധ സേനകളും ലക്കിടി ജവഹര്‍ നവോദയ സിവില്‍ ബോയ്‌സ്, സിവില്‍ ഗേള്‍സ്, ആര്‍സി എച്ച്എസ് ചുണ്ടേല്‍, എന്‍സിസി ജെഡി ബോയ്‌സ്, മേപ്പാടി ജിഎച്ച്എസ് സ്റ്റുഡന്റ്‌സ് പോലിസ്, കല്‍പ്പറ്റ ഗവ. കോളജ് എന്‍സിസി എസ്ഡി ബോയ്‌സ്, ജിവിഎച്ച്എസ്എസ് മുണ്ടേരി സ്റ്റുഡന്റ് പോലിസ്, ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ സ്റ്റുഡന്റ് പോലിസ്, ഡബ്ല്യുഒവിഎച്ച്എസ്എസ് മുട്ടില്‍ സ്‌കൗട്ട്-ഗൈഡ്, ജിഎംആര്‍എസ് കണിയാമ്പറ്റ സ്റ്റുഡന്റ് പോലിസ്- ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, ഗവ. കോളജ് മാനന്തവാടി എന്‍സിസി എസ്ഡി ബോയ്‌സ്, സെന്റ് മേരീസ് കോളജ് മാനന്തവാടി വൈആര്‍സി, ജിഎച്ച്എസ് തലപ്പുഴ സ്റ്റുഡന്റ് പോലിസ്, ജിവിഎച്ച്എസ്എസ് മാനന്തവാടി എന്‍സിസി ജെഡി ബോയ്‌സ്, സെന്റ് കാതറിന്‍സ് എച്ച്എസ്എസ് പയ്യംപള്ളി സ്റ്റുഡന്റ് പോലിസ്, സെന്റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരി എന്‍സിസി എസ്ഡി ബോയ്‌സ്, അസംപ്ഷന്‍ എച്ച്എസ് സുല്‍ത്താന്‍ ബത്തേരി എന്‍സിസി ജെഡി ഗേള്‍സ്, ജിഎംആര്‍എസ് കെല്ലൂര്‍ സ്റ്റുഡന്റ് പോലിസ്, ജിഎച്ച്എസ് മീനങ്ങാടി സ്റ്റുഡന്റ് പോലിസ്, വാകേരി എച്ച്എസ്എസ് സ്റ്റുഡന്റ് പോലിസ്, എസ്‌കെഎംജെ എച്ച്എസ് കല്‍പ്പറ്റ എന്‍സിസി ജെഡി ബോയ്‌സ്, എസ്‌കെഎംജെ എച്ച്എസ് കല്‍പ്പറ്റ ജെആര്‍സി ഗേള്‍സ്- ജെആര്‍സി ബോയ്‌സ്, എന്‍എസ്എസ് കല്‍പ്പറ്റ ഗൈഡ്‌സ്- സ്‌കൗട്ട്, ജിഎംആര്‍എസ് പൂക്കോട് സ്റ്റുഡന്റ് പോലിസ് പ്ലാറ്റൂണുകളും അണിനിരന്നു.
സ്വാതന്ത്ര്യസമര സേനാനിയായ മക്കിയാട് സ്വദേശി നാരായണ പിള്ളയെ മന്ത്രി പി കെ ജയലക്ഷ്മി പൊന്നാടയണിയിച്ച് ആദരിച്ചു. പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെയും കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. കണിയാമ്പറ്റ ജിഎംആര്‍എസ് വിദ്യാര്‍ഥികളുടെ സംഘനൃത്തവും കുഞ്ഞിമൂസ ഗുരുക്കളുടെ നേതൃത്വത്തില്‍ കളരിപ്പയറ്റും അരങ്ങേറി. പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ഉപന്യാസ മല്‍സര വിജയികള്‍ക്കും സമ്മാനം നല്‍കി.
Next Story

RELATED STORIES

Share it