Cricket

റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞിട്ടു, മാക്‌സ്‌വെല്‍ അടിച്ചു പറത്തി; ഓസീസിന് ഏഴ് വിക്കറ്റ് ജയം

റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞിട്ടു, മാക്‌സ്‌വെല്‍ അടിച്ചു പറത്തി; ഓസീസിന് ഏഴ് വിക്കറ്റ് ജയം
X

മെല്‍ബണ്‍: ട്രൈ സീരീസ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ആസ്‌ത്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 137 എന്ന ചെറിയ സ്‌കോറിലേക്കെറിഞ്ഞിട്ട ഓസീസ് മറുപടി ബാറ്റിങില്‍ 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (39) ഡാര്‍സി ഷോര്‍ട്ടിന്റെയും (36) ക്രിസ് ലിന്നിന്റെയും (31) ബാറ്റിങ് വെടിക്കെട്ടാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് നായകന്‍ ജോസ് ബട്‌ലറുടെ (46) ബാറ്റിങാണ്.  സാം ബില്ലിങ്‌സും (29) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.  ആസ്‌ത്രേലിയക്ക് വേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബില്ലി സ്റ്റാന്‍ലേക്ക് രണ്ടും ആന്‍ഡ്രൂ ടൈ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഓസീസിനെ തുടക്കത്തിലെ തന്നെ നായകന്‍ ഡേവിഡ് വാര്‍ണറെ (1) നഷ്ടമായെങ്കിലും മാക്‌സ്‌വെല്ലിന്റെയും ഷോര്‍ട്ടിന്റെയും ലിന്നിന്റെയും മികവില്‍ അനായാസം ഓസീസ് ജയം അക്കൗണ്ടിലാക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ച് (20*) പുറത്താവാതെ നിന്നു. കെയ്ന്‍ റിച്ചാര്‍ഡ്‌സനാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it