Flash News

റാലിയില്‍ ഒഴിഞ്ഞ കസേര: അമിത് ഷാ വിശദീകരണം തേടി

റാലിയില്‍ ഒഴിഞ്ഞ കസേര: അമിത് ഷാ വിശദീകരണം തേടി
X


ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നടത്തുന്ന നവ കര്‍ണാടക നിര്‍മാണ്‍ പരിവര്‍ത്തന്‍ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജനപങ്കാളിത്തം കുറഞ്ഞ സംഭവത്തില്‍ വിശദീകരണം തേടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു മുഖേനെയാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയത്.
2018ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി കര്‍ണാടകയില്‍ റാലി സംഘടിപ്പിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ നവ കര്‍ണാടക നിര്‍മാണ്‍ പരിവര്‍ത്തന്‍ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ വെറും ഇരുപതിനായിരത്തോളം പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. അമിത് ഷാ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നത് ബിജെപിക്ക് തിരിച്ചടിയായി.സദസിലെ 75 ശതമാനം സീറ്റുകളും കാലിയായി കിടന്നതോടെ നാണക്കേട് ഒഴിവാക്കാന്‍ ഒഴിഞ്ഞ കസേരകള്‍ എങ്ങനെയും നിറക്കാന്‍ ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് മൈക്കിലൂടെ ആഹ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായിരുന്നില്ല. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഇത്രയും ശബ്ദമേയുള്ളോ എന്ന അമിത് ഷായുടെ ചോദ്യത്തിനും ആളെ കൂട്ടാന്‍ സാധിച്ചില്ല.
ചടങ്ങില്‍ ജനപങ്കാളിത്തം കുറഞ്ഞത് ചര്‍ച്ചയായതോടെ സംസ്ഥാന സര്‍ക്കാരാണ് പ്രവര്‍ത്തകരെ തടഞ്ഞുവെച്ചതെന്ന ന്യായം നിരത്തി മുഖം രക്ഷിക്കാനാണ് ബിജെപി നേതൃത്വം ശ്രമിച്ചത്. സംഘാടനത്തിലെ പോരായ്മയും സ്ഥലം നിശ്ചയിച്ചതിലെ അപാകതയുമാണ് ജനപങ്കാളിത്തം കുറയാന്‍ കാണമെന്നും ബിജെപിയിലെ ഒരുവിഭാഗം പറയുന്നു.എന്നാല്‍ അമിത് ഷാ വേദിയിലെത്താന്‍ വൈകിയത് മൂലം കാത്തിരുന്ന് മുഷിഞ്ഞ പ്രവര്‍ത്തകര്‍ ഉച്ചയോടെ മടങ്ങിപോകുകയാണ് ചെയ്തതെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.സംഭവം ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയായതോടെയാണ് സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ വിശദീകരണം തേടിയത്.
Next Story

RELATED STORIES

Share it