Flash News

റാങ്കിങില്‍ ഇന്ത്യന്‍വനിതാ ഹോക്കി ടീം പത്താം സ്ഥാനത്ത്‌



ലൗസെയന്‍: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ പട്ടികയില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ആദ്യ പത്ത് റാങ്കിനുള്ളില്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം ഏഷ്യാകപ്പ് ഫൈനലില്‍ ചൈനയെ തോല്‍പ്പിച്ച് കിരീടം ചൂടിയതോടെയാണ് ഇന്ത്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനക്കാരായത്. യൂറോപ്യന്‍ ചാംപ്യന്‍മാരായ ഹോളണ്ട് പട്ടികയില്‍ ആദ്യ സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടും അര്‍ജന്റീനയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അമേരിക്ക ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആസ്‌ത്രേലിയ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുരുഷ വിഭാഗത്തില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്തുള്ളത്. പുതുക്കിയ പട്ടികയില്‍ ഇന്ത്യയുടെ പരുഷ ടീം ആറാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it