Flash News

റഷ്യന്‍ പ്രതിപക്ഷ നേതാവിന് തടവുശിക്ഷ



മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും റഷ്യന്‍ പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നിക്ക് 30 ദിവസത്തെ ജയില്‍ശിക്ഷ. അനുമതിയില്ലാതെ റാലി നടത്തിയതിനാണ് നവാല്‍നിയെ കോടതി ശിക്ഷിച്ചത്. കേസ് തള്ളണമെന്ന നവാല്‍നിയുടെ അപേക്ഷ നിരസിച്ചാണ് മോസ്‌കോ കോടതിയുടെ ശിക്ഷാവിധി. അഴിതിക്കെതിരേ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്തിയതിന് 1500 പേര്‍ അറസ്റ്റിലായിരുന്നു. നവാല്‍നിയെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. മോസ്‌കോയില്‍ പ്രസിഡന്റിനെതിരേ നടന്ന പ്രതിഷേധത്തില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇവിടെ മാത്രം 850 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുടിന്‍ ഭരണകൂടം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് നവാല്‍നിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. അനുമതി നല്‍കിയ സ്ഥലത്തുനിന്ന് മാറി നഗരത്തിലെ പ്രധാനപാത ഉപരോധിച്ചതോടെയാണ് പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കിയത്.
Next Story

RELATED STORIES

Share it