World

റഷ്യക്കെതിരായ നീക്കങ്ങളുമായി ജി 7 വിദേശകാര്യ മന്ത്രിതല ചര്‍ച്ച

കാനഡ: റഷ്യ ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ നയങ്ങള്‍ രൂപീകരിക്കുക എന്ന ലക്ഷ്യമിട്ട് ജി 7 വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ടൊറോന്റോയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സിറിയയില്‍ അടക്കം റഷ്യ ഉയര്‍ത്തുന്ന വെല്ലുവിളികളും ഇറാനുമായുള്ള ആണവ പരിപാടികളില്‍ നിന്നു പിന്‍മാറാനുള്ള യുഎസ് പ്രസിഡന്റിന്റെ നീക്കം, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായ തര്‍ക്കപരിഹാര ശ്രമങ്ങളും ചര്‍ച്ചയായതായാണ് വിവരം. ലോകത്തെ ശക്തരായ രാഷ്ട്രങ്ങളുടെ സംഘടനയായ ജി 7ന്റെ അടുത്ത യോഗം കാനഡയിലെ ചാര്‍ലെവോയ്ക്‌സില്‍ ചേരാനും ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
യുഎസ് ആക്റ്റിങ് സ്‌റ്റേറ്റ് സെക്രട്ടറി ജോര്‍ജ് സള്ളിവന്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
സിറിയയിലെ റഷ്യന്‍ ഇടപെടലടക്കം ചര്‍ച്ച ചെയ്യുന്നതിനായി ജി 7 രാഷ്ട്രങ്ങളുടെയും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുടെയും സംയുക്ത യോഗവും കാനയില്‍ നടക്കുമെന്നാണ് വിവരം.
Next Story

RELATED STORIES

Share it