റഷ്യക്കും സ്ലൊവാക്യക്കുംയൂറോ കപ്പ് യോഗ്യത

കീവ്/ മോസ്‌കോ: പുതുതായി രണ്ടു ടീമുകള്‍ കൂടി അടുത്ത വ ര്‍ഷത്തെ യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാ ന്‍ യോഗ്യത നേടി. റഷ്യ, സ്ലൊവാക്യ എന്നിവരാണ് യൂറോയ്ക്ക് ടിക്കറ്റ് കരസ്ഥമാക്കിയ  ടീമുകള്‍. നിര്‍ണായകമായ 10ാമത്തെയും അവസാനത്തെയും യോഗ്യതാ മല്‍സരത്തില്‍ ജയിച്ചതോടെയാണ് ഇരുടീമുകളുടെയും യൂറോ മോഹം സഫലമായത്.അതേസമയം, നേരത്തേ തന്നെ യോഗ്യതയുറപ്പിച്ച നിലവിലെ ജേതാക്കളായ സ്‌പെയിന്‍, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവര്‍ വിജയത്തോടെ തന്നെ യോഗ്യതാറൗണ്ട് അവസാനിപ്പിച്ചു.ഗ്രൂപ്പ് ഐയില്‍ സ്‌പെയിന്‍ 1-0ന് ഉക്രെയ്‌നെ തോല്‍പ്പിച്ചപ്പോള്‍ സ്ലൊവാക്യ 4-2ന് ലക്‌സംബര്‍ഗിനെ തകര്‍ത്തു.

സ്‌പെയിനിനു പിറകില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായാണ് സ്ലൊവാക്യ യോഗ്യത നേടിയത്. ലക്‌സംബര്‍ഗിനെതിരേ മരെക് ഹാംസിക് സ്ലൊവാക്യക്കുവേണ്ടി ഇ രട്ടഗോളോടെ മിന്നി. ഉക്രെയ്‌നെതിരേ 22ാം മിനിറ്റില്‍ മരിയോ ഗാസ്പറിന്റെ വകയായിരുന്നു സ്‌പെയിനിന്റെ വിജയഗോള്‍.ഗ്രൂപ്പ് ഇയില്‍ തുടര്‍ച്ചയായ 10ാം ജയമാണ് ലിത്വാനിയക്കെതിരേ (3-0) ഇംഗ്ലണ്ട് നേടിയത്. റോസ് ബാര്‍ക്‌ലി, അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്ന്‍ എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ഒരു സെല്‍ഫ് ഗോളും ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ ഇടംപിടിച്ചു. ഗ്രൂപ്പ് ജിയില്‍ ഓസ്ട്രിയക്കു പിറകില്‍ റണ്ണറപ്പായാണ് റഷ്യ യൂറോ കപ്പിനു യോഗ്യത കരസ്ഥമാക്കിയത്. മോണ്ടെനെഗ്രോയെ റഷ്യ 2-0നു തകര്‍ത്ത കളിയില്‍ ഒലെഗ് കുസ്മിനും അലെക്‌സാണ്ടര്‍ കൊകോറിനും ലക്ഷ്യം കണ്ടു. മറ്റൊരു കളിയില്‍ മാള്‍ഡോവയെ 2-0നു തോല്‍പ്പിച്ചെങ്കിലും സ്വീഡന് നേരിട്ട് യോഗ്യത കരസ്ഥമാക്കാനായില്ല. ഇനി പ്ലേഓഫിലാണ് അവരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it