Idukki local

റവന്യൂ പുനസംഘടന അടിയന്തരമായി നടപ്പാക്കണം : കെആര്‍ഡിഎസ്എ



തൊടുപുഴ: റവന്യൂ രണ്ടാംഘട്ട പുനസംഘടന അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെആര്‍ഡിഎസ്എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനസംഖ്യക്ക് ആനുപാതികമായും ജോലിഭാരത്തിന് അനുസൃതമായും കാലഘട്ടത്തിന് ചേരുംവിധവും സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കിയും റവന്യൂ പുനസംഘടന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നാലുപതിറ്റാണ്ടിന് മുമ്പ് കേരളത്തില്‍ നിലനിന്ന സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഈ വകുപ്പിനെ പുനസംഘടിപ്പിക്കാനോ ഉദ്യോഗസ്ഥ വിന്യാസം നടപ്പാക്കാനോ സാധിച്ചിട്ടില്ല.  ജില്ലാ പ്രസിഡന്റ് ഇ കെ അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ജി മോട്ടിലാല്‍ ഉദ്ഘാടനം ചെയ്തു. കെആര്‍ഡിഎസ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ സുരേഷ്‌കുമാര്‍, ബി അശോക്, പി പി ജോയി, എ ഹരിശ്ചന്ദ്രന്‍, ഒ കെ അനില്‍കുമാര്‍, ആര്‍ ബിനില്‍, ബി സുധര്‍മ്മ, ജില്ലാ സെക്രട്ടറി ഹോര്‍മിസ് കുരുവിള, ടൈറ്റസ് കെ ജോസഫ് സംസാരിച്ചു. ഇ കെ അബൂബക്കറിനെ ജില്ലാ പ്രസിഡന്റായും കെ വി കൃഷ്ണകുമാര്‍, പി വി പ്രിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. എസ് സുകുമാരന്‍(സെക്രട്ടറി),ആര്‍ബിജുമോന്‍,എന്‍ അനീഷ്‌കുമാര്‍(ജോയിന്റ് സെക്രട്ടറിമാര്‍), ടൈറ്റസ് കെ ജോസഫ ്(ഖജാന്‍ജി) ഭാരവാഹികള്‍.
Next Story

RELATED STORIES

Share it